#Bombthreat | ടിഷ്യു പേപ്പറിൽ ബോംബ് ഭീഷണി ; വിമാനം വൈകിയത് 4 മണിക്കൂർ

#Bombthreat | ടിഷ്യു പേപ്പറിൽ ബോംബ് ഭീഷണി ; വിമാനം വൈകിയത് 4 മണിക്കൂർ
Nov 15, 2024 09:42 AM | By Amaya M K

നെടുമ്പാശേരി : (piravomnews.in) കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി വിമാനത്തിൽ ടിഷ്യു പേപ്പറിൽ ബോംബ് ഭീഷണി.

ഇതു മൂലം വിമാനം ഇവിടെ നിന്ന് പുറപ്പെടാൻ 4 മണിക്കൂറിലേറെ വൈകി. രാവിലെ 8.45ന് കൊച്ചിയിലെത്തി 9.15ന് ഇവിടെ നിന്ന് ഡൽഹിക്ക് മടങ്ങേണ്ട വിമാനമാണിത്.

കൊച്ചിയിൽ യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം കാബിൻ ജീവനക്കാരുടെ പരിശോധനയിലാണ് ബോംബ് വയ്ക്കുമെന്ന ഭീഷണി സീറ്റിൽ ടിഷ്യു പേപ്പറിൽ എഴുതിയിട്ടിരിക്കുന്നത് കണ്ടെത്തിയത്. 

വിമാനത്തിൽ സിഐഎസ്എഫ് ബോംബ് സ്ക്വാഡ് പ്രത്യേക പരിശോധന നടത്തി. വിമാനത്താവളത്തിൽ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഭീഷണി സന്ദേശം ലഭിച്ച സീറ്റുകളിൽ യാത്ര ചെയ്ത 2 പേരെ പിന്നീട് കണ്ടെത്തി നെടുമ്പാശേരി പൊലീസിന് കൈമാറി. ഒരാൾ കോട്ടയം സ്വദേശിയും ഒരാൾ കാസർകോട് സ്വദേശിയുമാണ്. ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ല.

ഇതെത്തുടർന്ന് ഇരുവരുടെയും കൈയ്യെഴുത്ത് ശേഖരിച്ച് ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇവരോട് ഇന്ന് വീണ്ടും സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശം നൽകി വിട്ടയച്ചു.

ഈ വിമാനത്തിൽ ഡൽഹിക്ക് പോകേണ്ട യാത്രക്കാരെയും അവരുടെ ബാഗുകളും മറ്റും വീണ്ടും പരിശോധനകൾ നടത്തേണ്ടി വന്നതിനാൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്.

#Bombthreat on #tissue #paper; The #flight was #delayed by 4 hours

Next TV

Related Stories
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

Dec 6, 2024 10:21 PM

പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായിൽ.

Dec 6, 2024 04:37 PM

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായിൽ.

കെട്ടിടത്തിന് എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ...

Read More >>
#MurderAttempt | എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Dec 6, 2024 03:50 PM

#MurderAttempt | എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തി...

Read More >>
#Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു.

Dec 6, 2024 02:50 PM

#Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു.

റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു...

Read More >>
Top Stories