#HighCourt | ജോലിസ്ഥലത്തെ പീഡനം ; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ 
റിപ്പോർട്ട്‌ അന്തിമ വാക്കല്ല ; ഹൈക്കോടതി

#HighCourt | ജോലിസ്ഥലത്തെ പീഡനം ; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ 
റിപ്പോർട്ട്‌ അന്തിമ വാക്കല്ല ; ഹൈക്കോടതി
Nov 14, 2024 09:28 AM | By Amaya M K

കൊച്ചി : (piravomnews.in) ജോലിസ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി.

ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും ഹൈക്കോടതി വിലയിരുത്തി.ഇരയെ കേൾക്കാതെയും റിപ്പോർട്ടുകൾ തയ്യാറാക്കുന്നുണ്ട്‌.

ഐസിസി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നതിനുമുമ്പ്‌ സൂക്ഷ്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് എ ബദറുദീൻ നിർദേശിച്ചു.

ലെെംഗിക അധിക്ഷേപക്കേസിൽ ഐസിസി കണ്ടെത്തലുകൾ അനുകൂലമായതിനാൽ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി തള്ളിയാണ് കോടതി ഉത്തരവ്‌.

കോളേജ് പ്രിൻസിപ്പലായ പ്രതി സഹ അധ്യാപികയോട് ലെെംഗിക പരാമർശങ്ങൾ നടത്തുകയും സസ്പെൻഷൻ, സ്ഥലമാറ്റ ഭീഷണികളുന്നയിച്ച് വഴങ്ങാൻ ആവശ്യപ്പെട്ടെന്നുമാണ് കേസ്. സ്റ്റാഫ് മീറ്റിങ്ങിൽ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.

ഐസിസി റിപ്പോർട്ട് പരാതിക്കാരിയുടെ ആരോപണങ്ങൾ തള്ളിയതിനാൽ നടപടികൾ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാൽ, ഐസിസി പരാതിക്കാരിയുടെ മൊഴി എടുത്തില്ലെന്നും പ്രതിയുടെയും മറ്റു ചില അധ്യാപകരുടെയും മൊഴി മാത്രമാണ് എടുത്തതെന്നും കോടതി കണ്ടെത്തി.

പ്രതിക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയതെന്നും നിരീക്ഷിച്ചു. ലൈംഗിക പീഡനം, സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുള്ള കേസിൽ അന്വേഷണം തുടരാനും ഉത്തരവിട്ടു.

#Workplace #Harassment; The #report of the #Internal #Redressal #Committee is not the final word; #HighCourt

Next TV

Related Stories
പിറവം, പെരുവ വടുകുന്നപ്പുഴയിൽ ആംബുലന്‍സ് അപകടത്തിൽ രോഗി മരിച്ചു. നാലു പേര്‍ക്ക് പരിക്ക്

Nov 14, 2024 09:44 PM

പിറവം, പെരുവ വടുകുന്നപ്പുഴയിൽ ആംബുലന്‍സ് അപകടത്തിൽ രോഗി മരിച്ചു. നാലു പേര്‍ക്ക് പരിക്ക്

ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ നിന്നും രോഗിയുമായി തുടർ ചികിത്സക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്.ആംബുലന്‍സിലുണ്ടായിരുന്ന രോഗി സംഭവ...

Read More >>
പെരുവ വടുകുന്നപുഴയിൽ ആംബുലൻസ് മറിഞ്ഞു; ഒരാൾ മരിച്ചു.

Nov 14, 2024 09:06 PM

പെരുവ വടുകുന്നപുഴയിൽ ആംബുലൻസ് മറിഞ്ഞു; ഒരാൾ മരിച്ചു.

ഡിസ്‌ചാർച്ചയാ രോഗിയെ പോത്താനിക്കാട്ടേക്ക് കൊണ്ടുപോകുമ്പോൾ ആണ് അപകടം.ബെൻസൺ ബേബി ആണ് മരിച്ചത്.മൃതദേഹം പിറവം താലൂക് ആശുപത്രിയിൽ.പരിക്കേറ്റവരെ...

Read More >>
പെരുവ വടുകുന്നപുഴ ആംബുലൻസ് മറിഞ്ഞു അപകടം

Nov 14, 2024 08:17 PM

പെരുവ വടുകുന്നപുഴ ആംബുലൻസ് മറിഞ്ഞു അപകടം

നാലുപേർക്ക് ഗുരുതര പരിക്ക്.ഒരാളുടെ നില അതീവ ഗുരുതരം. ഇൻഡോഅമേരിക്കൻ ഹോസ്‌പിറ്റലിൽ നിന്ന് വന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത് എന്നാണ്...

Read More >>
#Accident | ശബരിമലയിൽ ജോലിയ്ക്ക് പോയി തിരിച്ചുവരുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു.

Nov 14, 2024 07:29 PM

#Accident | ശബരിമലയിൽ ജോലിയ്ക്ക് പോയി തിരിച്ചുവരുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു.

റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലുള്ള വീടിന്‍റെ മുറ്റത്തേക്കാണ് വീണത്. വീടിന്‍റെ മതിലിനോട് ചേര്‍ന്ന് തൂങ്ങിനിന്നിരുന്ന...

Read More >>
# CentralGovernment | കേരളത്തിന് തിരിച്ചടി; വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ.

Nov 14, 2024 06:24 PM

# CentralGovernment | കേരളത്തിന് തിരിച്ചടി; വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ...

Read More >>
#Ganja | ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് സംശയം തോന്നി തുറന്ന് നോക്കിയപ്പോൾ 10 കിലോ കഞ്ചാവ് !...

Nov 14, 2024 04:58 PM

#Ganja | ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് സംശയം തോന്നി തുറന്ന് നോക്കിയപ്പോൾ 10 കിലോ കഞ്ചാവ് !...

പതിവ് പരിശോധനയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് കഞ്ചാവ്...

Read More >>
Top Stories

News Roundup