" target="_blank">പെരുവ: ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും മാരകമായത് പ്രമേഹമാണെന്നും അതിനെ കുട്ടിക്കളിയായി കാണരുതെന്നും പെരുവ പുളിക്കൽ ഹോസ്പിറ്റലിലെ ഡോ.ബിനു സി നായർ പറഞ്ഞു.
ലോക പ്രമേഹ ദിനത്തിൽ റോട്ടറി ക്ലബ് പെരുവയും ടNDP യോഗം 1015 വനിതാ സംഘവും പുളിക്കൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോട്ടറി ക്ലബ് പ്രസിഡന്റ് റോയി ചെമ്മനം അധ്യക്ഷത വഹിച്ച യോഗം SNDP യൂണിയൻ സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ടNDPശാഖാ പ്രസിഡന്റ് പുഷ്കരൻ അരീക്കരയിൽ, ശാഖാ സെക്രട്ടറി മോഹനൻ കെ കെ, Dr ജിബിൻ പുത്തൂരാൻ, Dr ദിവ്യ ബിനു,വനിതാ സംഘം പ്രസിഡന്റ് ഷിജ മനോജ്, വനിതാ സംഘം സെക്രട്ടറി മിനി സുകു എന്നിവർ സo സാരിച്ചു...
ജീവിത ശൈലീ രോഗങ്ങളെ ചിട്ടയായ ജീവിത രീതി കൊണ്ട് നിയന്ത്രിക്കാനാകുമെന്നും ഡോ. ബിനു സി നായർ അഭിപ്രായപ്പെട്ടു.
Diabetes is no child's play; Dr. Binu C Nair.