---
title: "പിറവം, പെരുവ വടുകുന്നപ്പുഴയിൽ ആംബുലന്‍സ് അപകടത്തിൽ രോഗി മരിച്ചു. നാലു പേര്‍ക്ക് പരിക്ക് "
english_title: "A patient died in an ambulance accident at Piravam, Peruva Vadukunnapuzha. Four people were injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249365/a-patient-died-in-an-ambulance-accident-at-piravam-peruva-vadukunnapuzha-four-people-were-injured"
published_at: "2024-11-14T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673621fac0662_rdggfhj.jpg"
keywords: []
---

# പിറവം, പെരുവ വടുകുന്നപ്പുഴയിൽ ആംബുലന്‍സ് അപകടത്തിൽ രോഗി മരിച്ചു. നാലു പേര്‍ക്ക് പരിക്ക് 

> **Lead Summary:** പിറവം.... പെരുവ വടുകുന്നപ്പുഴയിൽ , നെടുമ്പാശ്ശേരി - കടുത്തുരിത്തി ഹൈവേയിൽ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. പോത്താനിക്കാട് സ്വദേശി പുൽപ്പാറയിൽ ബെന്സന് ബേബി യാണ് മരിച്ചത് .

## Article Content

പിറവം.... പെരുവ വടുകുന്നപ്പുഴയിൽ , നെടുമ്പാശ്ശേരി - കടുത്തുരിത്തി ഹൈവേയിൽ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. പോത്താനിക്കാട് സ്വദേശി പുൽപ്പാറയിൽ ബെന്സന് ബേബി യാണ് മരിച്ചത് .

ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ നിന്നും രോഗിയുമായി തുടർ ചികിത്സക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്.ആംബുലന്‍സിലുണ്ടായിരുന്ന രോഗി സംഭവ സ്ഥലത്തു തന്നെ മരിച്ചു. പെരുവ പിറവം റോഡിൽ വടുകുന്നപ്പുഴയാണ് അപകടമുണ്ടായത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു. രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് എട്ടുമണി രാത്രിയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249365/a-patient-died-in-an-ambulance-accident-at-piravam-peruva-vadukunnapuzha-four-people-were-injured)