മലപ്പുറം: 14 കാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ. ചെമ്പ്രശേരി സ്വദേശി ടി മുരളീധരനെ (47) ആണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ് സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും മൂന്ന് മാസവും അധിക കഠിന തടവനുഭവിക്കണം. കൊവിഡ് കാലത്ത് 14 കാരനെ വീടിനടുത്തുള്ള മോട്ടോര്‍പുരയില്‍ കൊണ്ടുപോയി കൈകള്‍ കൂട്ടിക്കെട്ടി വായില്‍ തുണി തിരുകി നഗ്ന ഫോട്ടോയെടുക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്. ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരി വരെ പല പ്രാവശ്യം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 10 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ ഒരു ലക്ഷം രൂപ അതിജീവിതന് നല്‍കാനും വിക്ടിം കോംബന്‍സേഷന്‍ പ്രകാരം മതിയായ നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് നിര്‍ദേശം നല്‍കി.
Accused punished in case of threatening 14-year-old and subjecting him to unnatural torture.