# CentralGovernment | കേരളത്തിന് തിരിച്ചടി; വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ.

# CentralGovernment | കേരളത്തിന് തിരിച്ചടി; വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ.
Nov 14, 2024 06:24 PM | By Jobin PJ

ദില്ലി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്. എസ് ഡി ആർ എഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകേണ്ടതെന്നും കത്തിലുണ്ട്.

സംസ്ഥാനത്തിന് എസ്ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 291 കോടി കേന്ദ്ര സർക്കാരിൻ്റെ ഫണ്ടിൽ നിന്നുള്ളതാണ്. ഇതിൽ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31 ന് സംസ്ഥാനത്തിന് നൽകിയിരുന്നു. 2024 ഏപ്രിൽ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്തിൻ്റെ എസ് ഡി ആർ എഫ് ഫണ്ടിൽ 394 കോടി രൂപ ബാലൻസ് ഉണ്ട്. ദുരന്തം നേരിടാനാവശ്യമായ തുക സംസ്ഥാനത്തിൻ്റെ പക്കൽ ഇപ്പോൾ തന്നെയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രിയുടെ മറുപടി കത്തിലുണ്ട്.



The central government said that the Wayanad disaster cannot be declared as a national disaster.

Next TV

Related Stories
NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

Dec 7, 2024 10:38 AM

NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

ഗ്രാമ പഞ്ചായത്ത് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും...

Read More >>
ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

Dec 7, 2024 10:28 AM

ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ...

Read More >>
ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

Dec 7, 2024 10:18 AM

ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി....

Read More >>
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

Dec 6, 2024 10:21 PM

പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ...

Read More >>
Top Stories










News Roundup