തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റെയിൽവേ പൊലീസ് കഞ്ചാവ് പിടികൂടി. മൂന്നാം പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിൽ നിന്നുമാണ് റെയിൽവേ പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പതിവ് പരിശോധനയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. നീല ബാക്ക്പാക്ക് ബാഗ് ഒരു ഇരിപ്പിടത്തിന് താഴെ നിന്നാണ് കണ്ടെത്തിയത്. ബാഗിൽ സൂക്ഷിച്ച 9.950 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ ചെക്കിങ്ങ് ഭയന്ന് കഞ്ചാവ് ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. സ്റ്റേഷനിലെ സിസിടിവികൾ പരിശോധിച്ച് വരികയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റെയിൽവേ പൊലീസ് അറിയിച്ചു.
The bag found abandoned was suspicious and when I opened it, I found 10 kg of ganja!