വിനോദ സഞ്ചാരത്തിന് കുട്ടമ്പുഴയിലെത്തി യുവാവ് സ്കൂട്ടർ മറിഞ്ഞ് മരിച്ചു

വിനോദ സഞ്ചാരത്തിന് കുട്ടമ്പുഴയിലെത്തി യുവാവ് സ്കൂട്ടർ മറിഞ്ഞ് മരിച്ചു
Nov 10, 2024 09:14 AM | By mahesh piravom

തൃപ്പൂണിത്തുറ..... എറണാകുളത്ത് നിന്ന് കോതമംഗലം കുട്ടമ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ ഒരാൾ സ്കൂട്ടർ മറിഞ്ഞു മരിച്ചു. സുഹൃത്തിന് പരിക്ക്. നെട്ടൂർ തട്ടാശേരിൽ പരേതരായ അഗസ്റ്റിന്റെയും മോളിയുടെയും മകൻ സിജു അഗസ്റ്റിൻ (45) ആണ് മരിച്ചത്‌.

ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ സംഘം കുറ്റിയാംചാൽ ഭാഗത്തെ റിസോ‍ർട്ടിലെത്തിയതായിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ സാധനങ്ങൾ വാങ്ങാനായി സിജു സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോയി. തിരികെ വരുമ്പോൾ റിസോ‍ർട്ടിന് സമീപത്തെ ഇറക്കത്തിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പുരയിടത്തിലേക്ക് വീഴുകയായിരുന്നു. പിറകിലിരുന്ന സുഹൃത്തിന് കാര്യമായി പരിക്കേറ്റില്ലെങ്കിലും സിജു മുഖമടിച്ചാണ് വീണത്. ഉടനെ കുട്ടമ്പുഴയിലും തുടർന്ന് കോതമംഗലം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടമ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ.നെട്ടൂർ പരുത്തിച്ചുവട്‌ ദുബായ് ഹട്ട് ഹോട്ടൽ പാർട്ണർ ആണ് മരിച്ച സിജു. ഭാര്യ,നീന മകൾ അമേയ.

A young man died when his scooter overturned on his way to Kutampuzha

Next TV

Related Stories
പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

May 9, 2025 08:39 PM

പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരീക്ഷഫലം വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories

Entertainment News