തിരുവനന്തപുരം : (piravomnews.in) ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചു.
കുട്ടിയുടെ അമ്മൂമയുടെ സുഹൃത്തായ വിക്രമനാണ് (68) പ്രതി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം തടവ് അധികം അനുഭവിക്കണം. ഇത് കൂടാതെ 14 വർഷം തടവ് ശിക്ഷയുമുണ്ട്. ഒമ്പത് വയസ്സുള്ള ചേച്ചിയുടെ മുന്നിൽ വെച്ചാണ് വിക്രമൻ കുട്ടിയെ പീഡിപ്പിച്ചത്.
2020, 2021 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു.
ഈ സമയമാണ് ഭർത്താവുമായി പിരിഞ്ഞ അമ്മൂമ്മ വിക്രമനുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്യുന്നത്.
മുരുക്കുംപ്പുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളിൽ വാടകയക്കായിരുന്നു താമസിച്ചത്. വീട്ടിൽ നിന്ന് അമ്മൂമ്മ പുറത്ത് പോവുന്ന സമയങ്ങളിൽ പ്രതി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.
A #six-year-old girl was #molested; #Grandmother's #friend gets #double life #sentence