മലപ്പുറം: (piravomnews.in) ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതി. മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. യുവതിയെ ആർപിഎഫാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിൽ നിന്ന് വണ്ടി നിർത്തും മുമ്പേ ഇറങ്ങാൻ ശ്രമിച്ച യുവതിയാണ് അപകടത്തിൽപ്പെട്ടത്.
പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിന്‍റെയും ട്രെയിനിന്‍റെയും ഇടയിലേക്ക് വീഴുകയായിരുന്നു.
ഇതിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ട ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ ഓടിയെത്തി ഇവരെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയായിരുന്നു.
അതിസാഹസികമായി പിടിച്ചുമാറ്റിയ ഹെഡ്കോൺസ്റ്റബിൾ വി.കെ ഷാജിയും പ്ലാറ്റ്ഫോമിലേക്ക് വീണു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
#Accident while trying to get off a moving train; #RPF came to the #rescue of the #young #woman