തൃപ്പൂണിത്തുറ : (piravomnews.in) വേമ്പനാട്ടുകായലിലും ചമ്പക്കര കനാലിലും പോളപ്പായൽ നിറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.
ഒഴുക്കുവല, ഊന്നിവല, കക്കവാരൽ തുടങ്ങി എല്ലാ രംഗത്തും തൊഴിലെടുക്കാൻ കഴിയാത്തസ്ഥിതിയാണ്. തണ്ണീർമുക്കം ബണ്ട് തുറക്കുന്നതോടെ വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തുന്ന പായൽ മഴക്കാലം തുടരുന്നതിനാലാണ് വളർന്നുപടരുന്നത്.
പായൽ വർധിച്ചതോടെ നെട്ടൂർ -തേവര ഫെറി ബോട്ട് സർവീസും നടത്താൻപറ്റാത്ത സ്ഥിതിയായി. വിദ്യാർഥികളുടെയും യാത്രക്കാരുടെയും ദൈനംദിന യാത്രയും ബുദ്ധിമുട്ടിലാണ്.
നെട്ടൂർ, കുണ്ടന്നൂർ, എരൂർ, ചമ്പക്കര ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾക്ക് വള്ളങ്ങൾ കടവിൽനിന്ന് നീക്കാനാകില്ല. ഉദയംപേരൂർ, തെക്കൻപറവൂർ, പനങ്ങാട്, കുമ്പളം തുടങ്ങിയ മേഖലകളിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്.
#PaulaPayal is #full; #Fishermen in #distress