#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി
Oct 8, 2024 05:47 AM | By Amaya M K

കൊച്ചി : (piravomnews.in) കുറ്റിച്ചെടികളും ഇലകളും പുല്ലും വൈക്കോലുംമാത്രം തിന്നിരുന്ന ഒട്ടകത്തിന് കേരളത്തിലെ തീറ്റ പാരയായി.

ഓടിനടന്ന്‌ കിട്ടുന്നതെല്ലാം കഴിച്ച ഒട്ടകം തളർന്ന് അവശനായി. ഒടുവിൽ രക്ഷകരായി എത്തിയത്‌ എടവനക്കാട് വെറ്ററിനറി ആശുപത്രി സർജൻ ഡോ. അഖിൽരാഗും സംഘവും.

ആലുവ ഉളിയന്നൂരിലെ അജ്മലിന്റെ അഞ്ചുവയസ്സുള്ള ആൺ ഒട്ടകത്തെ കുഴുപ്പിള്ളി ബീച്ച്‌ ടൂറിസത്തിന്റെ ഭാഗമായി കൊണ്ടുവന്നതാണ്‌. മൂന്നുദിവസംമുമ്പ്‌ അവൻ തളർന്നുവീണു. ക്ഷീണംമൂലം അവശനായ ഒട്ടകത്തിന് എഴുന്നേൽക്കാനോ നടക്കാനോ ആയിരുന്നില്ല.

പരിചിതമല്ലാത്ത തീറ്റയും തീറ്റയിലുണ്ടായ വ്യതിയാനവുംമൂലം അസിഡോസിസ് എന്ന രോഗം പിടിപെടുകയായിരുന്നുവെന്ന് ഡോ. അഖിൽരാഗ് പറഞ്ഞു.

സാധാരണയായി ഒട്ടകങ്ങളുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും പുല്ല്, ഇലകൾ, കുറ്റിച്ചെടികൾ, ഉണക്ക ഇലകൾ, വൈക്കോൽ എന്നിവയാണ്. മേഞ്ഞുനടന്ന് ഇലകളുംമറ്റും ഉയരങ്ങളിൽനിന്നുപോലും തിരഞ്ഞുപിടിച്ച്‌ കഴിക്കാനാണ് അവ ഇഷ്ടപ്പെടുന്നത്.

അതോടൊപ്പം വളരെ കുറഞ്ഞ അളവിൽ തീറ്റയും നൽകണം. എന്നാൽ, ഈ ഒട്ടകത്തിന്‌ പെട്ടെന്ന് തീറ്റ മാറ്റിയതും കൂടുതൽ അളവിൽ പരിചിതമല്ലാത്ത തീറ്റ നൽകിയതുമാണ് അസുഖത്തിന് കാരണമായത്.

മെഡിക്കൽസംഘം രക്തത്തിലൂടെ ഇലക്ട്രോലൈറ്റുകൾ, ആന്റിബയോട്ടിക്കുകൾ, ബികോംപ്ലക്‌സുകൾ മുതലായവ തുടർച്ചയായി രണ്ടുദിവസം നൽകി ചികിത്സിച്ചു. ഒടുവിൽ ക്ഷീണംമാറി ഒട്ടകം എഴുന്നേറ്റുനിന്നു. 

#Doctors #saved the #exhausted #camel

Next TV

Related Stories
ഗൂഗിൾപേ വഴി കൈക്കൂലി: ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓവർസിയർ വിജിലൻസ്‌ പിടിയിൽ

Jul 15, 2025 07:58 PM

ഗൂഗിൾപേ വഴി കൈക്കൂലി: ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓവർസിയർ വിജിലൻസ്‌ പിടിയിൽ

പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനായി ഏപ്രിൽ ഒൻപതിന്‌ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ പരാതിക്കാരൻ ഓൺലൈനായി...

Read More >>
ശുചിമുറിയിൽ കുളിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ; യുവാവ് പിടിയിൽ

Jul 15, 2025 07:47 PM

ശുചിമുറിയിൽ കുളിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ; യുവാവ് പിടിയിൽ

വാര്‍ഡിനോടുചേര്‍ന്ന ശുചിമുറിയിൽ യുവതി കയറിയത് കണ്ട അനീഷ് തൊട്ടടുത്ത ശുചിമുറിയിൽ കയറി സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ...

Read More >>
ഒഴിവായത് വൻ അപകടം ;  കെഎസ്ആർടിസി ബസിൽ തീപിടുത്തം

Jul 15, 2025 07:42 PM

ഒഴിവായത് വൻ അപകടം ; കെഎസ്ആർടിസി ബസിൽ തീപിടുത്തം

പുക ഉയർന്നതോടെ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ...

Read More >>
 വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്സ് വെള്ളക്കെട്ടിന് സമീപത്ത് റോഡരികിലെ ചെളിയിൽ താഴ്ന്നു

Jul 15, 2025 07:23 PM

വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്സ് വെള്ളക്കെട്ടിന് സമീപത്ത് റോഡരികിലെ ചെളിയിൽ താഴ്ന്നു

സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ചത് മൂലം ഇടതുവശത്തേക്ക് എടുത്ത സ്കൂൾ ബസ്സിന്റെ മുൻചക്രം റോഡിൻ്റെ സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ താഴ്ന്ന്...

Read More >>
കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

Jul 13, 2025 08:24 PM

കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

പുറത്തെടുത്ത മൊബൈൽ ഡോക്ടർമാർ ജയിൽ അധികൃതർക്ക് കൈമാറി. അടുത്ത ദിവസം, ദൗലത്തിനെതിരെ ജയിൽ ചീഫ് സൂപ്രണ്ട് പി രംഗനാഥ് തുംഗ നഗർ പൊലീസിൽ പരാതി...

Read More >>
മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

Jul 13, 2025 08:14 PM

മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

പൂണയിലെ ആമിഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു ഫർസീൻ. അടുത്തിടെ ബറേലി ആമിഡ് ഫോഴ്സ് ഹോസ്പിറ്റലിലേക്ക് സ്ഥലംമാറ്റം ലഭിച്ചു....

Read More >>
Top Stories










News Roundup






//Truevisionall