#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌
Oct 5, 2024 10:40 AM | By Amaya M K

കൊച്ചി : (piravomnews.in) അതിതീവ്ര വംശനാശഭീഷണി നേരിടുന്ന അറക്കവാൾ സ്രാവിനങ്ങളെ (സോ ഫിഷ്) കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർഥികളുടെയും ശാസ്ത്രജ്ഞരുടെയും സംഗമം നടത്തുന്നു.

അന്താരാഷ്ട്ര അറക്കവാൾ സ്രാവ് ദിനമായ 17നാണ് സംഗമം. വലിയ സ്രാവുകളുടെ ഗണത്തിൽപ്പെടുന്ന ഇവയെ അടുത്തറിയാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരമുണ്ടാകും. ഇവയുടെ പ്രത്യേകതകളും സമുദ്രത്തിൽ ഇവ നേരിടുന്ന വെല്ലുവിളികളും സംരക്ഷണരീതികളും വിശദീകരിക്കും.

ഹൈസ്‌കൂൾതലംമുതൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. അറക്കവാൾപോലെ നീണ്ട തലഭാഗമുള്ള ഇവയ്‌ക്ക്‌ അറക്കവാൾ തലയൻ സ്രാവ്, വാളുവൻ സ്രാവ് എന്നിങ്ങനെയും വിളിപ്പേരുണ്ട്. അതിതീവ്ര വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ ഇന്ത്യയിൽ സംരക്ഷിത വന്യജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

നാല് അറക്കവാൾ സ്രാവിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നതായാണ് റിപ്പോർട്ട്‌. എന്നാൽ, കഴിഞ്ഞ കുറച്ച്‌ പതിറ്റാണ്ടുകളായി ഇവയിൽ ഒന്നിനെമാത്രമാണ് ഇന്ത്യൻ കടലുകളിൽ കണ്ടുവരുന്നത്.

മറ്റു മൂന്നിനങ്ങൾക്ക്‌ ഇന്ത്യയിൽ വംശനാശഭീഷണി സംഭവിച്ചിട്ടുണ്ടാകാമെന്ന നിഗമനമാണ് സിഎംഎഫ്ആർഐയുടേതടക്കം വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. താൽപ്പര്യമുള്ളവർ [email protected] എന്ന ഇ–-മെയിൽവഴി 11 വരെ രജിസ്റ്റർ ചെയ്യണം. ഫോൺ: 80891 81185. 

#Arakawal #Shark #Conservation: #Science #meeting on 17th

Next TV

Related Stories
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

Jun 17, 2025 01:37 PM

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട...

Read More >>
രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Jun 17, 2025 01:28 PM

രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു....

Read More >>
 കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

Jun 17, 2025 05:59 AM

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

വിദ്യാർഥി പാസുകൾ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലെ മെട്രോ കോർപറേറ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ...

Read More >>
ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

Jun 17, 2025 05:53 AM

ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ...

Read More >>
News Roundup






Entertainment News





https://piravom.truevisionnews.com/