തൃക്കാക്കര : (piravomnews.in) തൃക്കാക്കര നഗരസഭാ ഭരണസമിതിയിൽ കോൺഗ്രസ്–-മുസ്ലിംലീഗ് കൗൺസിലർമാർ തമ്മിൽ പോര് മുറുകി.
തുടർന്ന് സജീന അക്ബര്‍ വികസന സ്ഥിരംസമിതി അംഗത്വം രാജിവയ്‌ക്കാനൊരുങ്ങി. നഗരസഭാ അധ്യക്ഷയുടെ ഓഫീസിലെത്തിയ സജീന അക്ബര്‍ വികസന സ്ഥിരംസമിതിയിൽനിന്ന് രാജിവയ്‌ക്കുന്നതായി അറിയിച്ചെങ്കിലും രാജിക്കത്ത് നല്‍കിയിട്ടില്ല.
വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കെ ഭരണസമിതിയിലെ ഭിന്നത യുഡിഎഫ് നേതൃത്വത്തിന് തലവേദനയാകും.
മുസ്ലിംലീഗ് അംഗമായ സജീന അക്ബറിന്റെ വാർഡിലെ പ്രാഥമികാരോഗ്യകേന്ദ്രം കോൺഗ്രസ് കൗൺസിലർ ഷാജി വാഴക്കാലയുടെ വാർഡിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനമാണ് യുഡിഎഫിലെ ഭിന്നത പരസ്യ ഏറ്റുമുട്ടലിലേക്കെത്താന്‍ കാരണം. രാഷ്ട്രീയ പകപോക്കലാണ് ആരോഗ്യകേന്ദ്രം മാറ്റുന്നതിനുപിന്നിലെന്ന് സജീന അക്ബര്‍ പറഞ്ഞു.
#Trikkakara #Municipality; #League women #councilor ready to #resign after #falling out with #UDF