- കവിത: എൻ്റെ ഗ്രാമം
- എൻ്റെ ഗ്രാമം ഇതെൻ്റെ സ്വന്തം ഗ്രാമം.
- ഹരിതസുന്ദരമാമി എൻ്റെ കൊച്ചു ഗ്രാമം.
- കേരവൃക്ഷം തിങ്ങുമീ ധരണിക്കെന്തു ചന്തം!
- പൊടിമീൻ തുള്ളിക്കളിക്കുന്നോരു
- കൊച്ചരുവികൾ ഉള്ളൊരു ഗ്രാമം.
- ചെറു തുമ്പികളെ പോലവേ
- കുട്ടികളോടിക്കളിക്കും നാട് .
- പുൽമേടുകളും പൂക്കളും
- തണൽമരങ്ങളും ചെടികളും
- പൂവിതളും ചെറുകാറ്റും
- നൃത്തം ചെയ്യും നാടിത്.
- കൊക്കുകളും താറാവുകളും
- വയൽവരമ്പത്തുണ്ടല്ലോ.....
- പക്ഷിമൃഗാദികൾവിഹരിക്കും
- നന്മയുള്ള നാടിത്.
- പള്ളിക്കൂടവുമമ്പലവും
- പ്രഭചൊരിയും നാടിത്.
- ഭക്തിതൻ വിളക്കു തെളിയും നാട് -
- നാട്യങ്ങളില്ലാത്ത നല്ലൊരു ഗ്രാമം.
- സ്നേഹമുള്ള മർത്ത്യരെല്ലാം
- കൈകോർക്കുന്നൊരു ചെറു ഗ്രാമം.
- എൻ്റെ ഗ്രാമം
- ഇതെൻ്റെ സ്വന്തം ഗ്രാമം......
- ഹരിതസുന്ദരമാമി
- എൻ്റെ കൊച്ചു ഗ്രാമം
രചന: അഭിശ്രീലക്ഷ്മി. വെട്ടിക്കവല Std:6 B GMHSS
poem ente gramam