---
title: "#collapsed | നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു; പൂർത്തിയാകാതെ വീണത് ഷിയാസിന്റെ സ്വപ്നം "
english_title: "A #two-storied house #under #construction #collapsed; #Shias' #dream fell #unfulfilled"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/221982/a-two-storied-house-under-construction-collapsed-shias-dream-fell-unfulfilled"
published_at: "2024-07-22T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e10913ed1f_collapsed.jpg"
keywords: []
---

# #collapsed | നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു; പൂർത്തിയാകാതെ വീണത് ഷിയാസിന്റെ സ്വപ്നം 

> **Lead Summary:** **പറവൂർ :** ചിറ്റാറ്റുകര നീണ്ടൂരിൽ മുല്ലക്കര വീട്ടിൽ ഷിയാസിന്റെ നിർമാണത്തിലിരുന്ന ഇരുനില വീട് ഞായർ രാവിലെ 3 മണിയോടെ തകർന്നുവീണു.

## Article Content

**പറവൂർ :** ചിറ്റാറ്റുകര നീണ്ടൂരിൽ മുല്ലക്കര വീട്ടിൽ ഷിയാസിന്റെ നിർമാണത്തിലിരുന്ന ഇരുനില വീട് ഞായർ രാവിലെ 3 മണിയോടെ തകർന്നുവീണു.

അപകടം നടന്നതു പുലർച്ചെ ആയതിനാൽ ആളപായമില്ല. വായ്പയെടുത്തതും കയ്യിലുണ്ടായിരുന്ന തുകയും ഉൾപ്പെടെ 20 ലക്ഷം രൂപയിലേറെ ഭവന നിർമാണത്തിനായി ചെലവാക്കിയിരുന്നു.

വീടെന്ന സ്വപ്നം നിലംപൊത്തിയതോടെ ഹൃദയം തകർന്ന നിലയിലാണു ഷിയാസും കുടുംബവും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/221982/a-two-storied-house-under-construction-collapsed-shias-dream-fell-unfulfilled)