കളമശേരി : (piravomnews.in) ഏലൂർ പാതാളത്ത് കണ്ടെയ്നർ റോഡ് കവലമുതൽ പാതാളം ജങ്ഷൻവരെ റോഡിൽ ഡീസൽ ഒഴുകി.

നിരവധി ഇരുചക്രവാഹനങ്ങൾ തെന്നിവീണ് യാത്രികർക്ക് പരിക്കേറ്റു. വെള്ളി വൈകിട്ട് ആറരയോടെയാണ് ഡീസൽ റോഡിൽ ഒഴുകിയത്. എടത്തല സ്വദേശിനിയുടെ തോളെല്ലിന് പൊട്ടലുണ്ടായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഏത് വാഹനത്തിൽനിന്നാണ് ഡീസൽ ചോർന്നതെന്ന് കണ്ടെത്താനായില്ല. നഗരസഭാ കൗൺസിലർ കെ എ മാഹിന്റെ നേതൃത്വത്തിൽ സുരക്ഷാനടപടി സ്വീകരിച്ചു. ഏലൂർ നിലയത്തിൽനിന്ന് അഗ്നി രക്ഷാസേന എത്തി റോഡ് കഴുകി ഗതാഗതം പുനഃസ്ഥാപിച്ചു.
#Diesel #spilled on the #road; The two-wheeler #skidded and the #passengers were #injured
