---
title: " #harithaarmaSena | ഹരിതകർമസേനയ്ക്കുള്ള  യൂസർ ഫീസ് വർധിപ്പിക്കുക ; മേയറുമായി ചര്‍ച്ച നടത്തി തൊഴിലാളികൾ"
english_title: "#Increase user fees for #haritha #Karma #Sena; The #workers #negotiated with the #mayor"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217408/increase-user-fees-for-haritha-karma-sena-the-workers-negotiated-with-the-mayor"
published_at: "2024-07-05T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687390e55862_haritha.jpg"
keywords: []
---

#  #harithaarmaSena | ഹരിതകർമസേനയ്ക്കുള്ള  യൂസർ ഫീസ് വർധിപ്പിക്കുക ; മേയറുമായി ചര്‍ച്ച നടത്തി തൊഴിലാളികൾ

> **Lead Summary:** **കൊച്ചി : ** ഹരിതകർമസേനാംഗങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാലിന്യശേഖരണ തൊഴിലാളി യൂണിയൻ (സിഐടിയു) ഭാരവാഹികൾ മേയർ എം അനിൽകുമാറുമായി ചർച്ച നടത്തി.

## Article Content

**കൊച്ചി : ** ഹരിതകർമസേനാംഗങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാലിന്യശേഖരണ തൊഴിലാളി യൂണിയൻ (സിഐടിയു) ഭാരവാഹികൾ മേയർ എം അനിൽകുമാറുമായി ചർച്ച നടത്തി.

വീടുകളിൽനിന്ന്‌ തൊഴിലാളികൾ വാങ്ങുന്ന യൂസർ ഫീസ് 200 രൂപയായി വർധിപ്പിക്കുക, ഡിവിഷനുകളിൽ മാലിന്യം കയറ്റാൻ വരുന്ന ലോറികളിൽ രണ്ട് കോർപറേഷൻ ജീവനക്കാരെ ഉൾപ്പെടുത്തുക, തൊഴിലാളികൾക്ക് ഒരു ജോടി യൂണിഫോമും റെയിൻ കോട്ടും നൽകുക,

ആരോഗ്യ ഇൻഷുറൻസും ഗ്രൂപ്പ് ഇൻഷുറൻസും ഉറപ്പാക്കുക, മരിച്ച മുത്തുരാജ്, കെ എൽ പവിത്രൻ തൊഴിലാളികുടുംബത്തിന് സാമ്പത്തികസഹായം നൽകാനുള്ള കൗൺസിൽ തീരുമാനം ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ യൂണിയൻ നേതാക്കൾ മേയറുമായി ചർച്ച നടത്തിയത്.

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മേയർ ഉറപ്പുനൽകി. യൂണിയൻ ജില്ലാ പ്രസിഡ​ന്റ് കെ വി മനോജ്, സെക്രട്ടറി വി കെ പ്രകാശൻ, ജില്ലാ കൺവീനർ ടി വി രാജേഷ്, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ ടി കെ അഷറഫ്, മുഹമ്മദ് ഷാഫി, ഡോ. എ ശശികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217408/increase-user-fees-for-haritha-karma-sena-the-workers-negotiated-with-the-mayor)