---
title: "#privatewaste | സ്വകാര്യ മാലിന്യസംഭരണ കേന്ദ്രം നാട്ടുകാർക്ക് ദുരിതമാകുന്നു"
english_title: "The #privatewaste #disposal #center is #causing #misery to the #locals"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217405/the-privatewaste-disposal-center-is-causing-misery-to-the-locals"
published_at: "2024-07-05T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687368357cfb_waste.jpg"
keywords: []
---

# #privatewaste | സ്വകാര്യ മാലിന്യസംഭരണ കേന്ദ്രം നാട്ടുകാർക്ക് ദുരിതമാകുന്നു

> **Lead Summary:** **കളമശേരി :** ഒരേക്കറിലേറെ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ മാലിന്യസംഭരണ കേന്ദ്രം നാട്ടുകാർക്ക് ദുരിതമാകുന്നു.

## Article Content

**കളമശേരി :** ഒരേക്കറിലേറെ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ മാലിന്യസംഭരണ കേന്ദ്രം നാട്ടുകാർക്ക് ദുരിതമാകുന്നു.

കളമശേരി നഗരസഭയിൽ 12–--ാംവാർഡിലാണ് പാലക്കാമുകൾ പള്ളിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് കേന്ദ്രം പ്രവർത്തിക്കുന്നത്. ചുറ്റുപാടിലുമായി പത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കേന്ദ്രത്തിന് ആവശ്യമായ രേഖകള്‍ ഇല്ല.

നഗരസഭാ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ദിവസവും പത്തോളം ലോറികളിൽ ചാക്കിൽ കെട്ടിയനിലയിൽ മാലിന്യം ഇവിടെ എത്തിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പി പ്രസ് ചെയ്യുന്ന സ്ഥാപനമാണ് ഇതെന്നാണ് നടത്തിപ്പുകാർ പറഞ്ഞത്.

വിവിധയിനം മാലിന്യങ്ങളെത്തിച്ച് തരംതിരിച്ച് ആവശ്യമില്ലാത്തവ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്ത സംഭവം നേരത്തേയുണ്ടായിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതായും സ്ഥാപനത്തിന് നഗരസഭ അനുമതി നൽകിട്ടില്ലെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217405/the-privatewaste-disposal-center-is-causing-misery-to-the-locals)