---
title: "#road | തുരുത്തിപ്പുറം–-പരുവത്തുരുത്ത് റോഡ് റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു"
english_title: "#Thiruthippuram--The #demand for #retarring the #Paruvathurut #road is getting #stronger"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217407/thiruthippuram-the-demand-for-retarring-the-paruvathurut-road-is-getting-stronger"
published_at: "2024-07-05T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66873833d0b57_road.jpg"
keywords: []
---

# #road | തുരുത്തിപ്പുറം–-പരുവത്തുരുത്ത് റോഡ് റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു

> **Lead Summary:** പറവൂർ : തകർന്നുകിടക്കുന്ന തുരുത്തിപ്പുറം–-പരുവത്തുരുത്ത് റോഡ് റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

## Article Content

പറവൂർ : തകർന്നുകിടക്കുന്ന തുരുത്തിപ്പുറം–-പരുവത്തുരുത്ത് റോഡ് റീടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

ദേശീയപാതയിലെ തിരക്കൊഴിവാക്കി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ഇതിലെ കടന്നുപോകാറുണ്ട്. റോഡിലുണ്ടായ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലം കാൽനടയാത്രികരും ബുദ്ധിമുട്ടിലാണ്.

കുഴിയാണെന്ന് തിരിച്ചറിയാനാകാതെ ഇരുചക്രവാഹനയാത്രികരും അപകടത്തിൽപ്പെടുന്നത് പതിവാണ്. ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് കാരുണ്യ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217407/thiruthippuram-the-demand-for-retarring-the-paruvathurut-road-is-getting-stronger)