കവിത ....ആനന്ദലഹരി
പച്ചപൂഞ്ചേലഞൊറിഞ്ഞുഭൂമി! പച്ചിലക്കാടുകൾവിശറിയായി! നിരയൊത്തകാടുകൾപൂത്തു വിടർന്നു, നിറമോലുംപുഷ്പജാലങ്ങളുമായ്! കുഞ്ഞിളം കാറ്റുസുഗന്ധവും പേറി, മാമലകൾ താണ്ടിപരന്നൊഴുകി! ഔഷധഗുണമിയലും പൂങ്കാറ്റുവീശി, തെക്കുവടക്കോട്ടോടിപ്പോയി! ചുട്ടുപൊള്ളിയ്ക്കുമാ സൂര്യൻ്റെധാർഷ്ട്യം, ഒട്ടുകുറച്ചൊരു മാരുതനും കുളിരുമായെത്തി ചാരെയിടയ്ക്കിടെ, പുന്നാരംചൊല്ലി മയക്കിടുവാൻ! മാമരക്കൊമ്പുകൾ താലോലമാടി, ഭൂമിയ്ക്ക് താരാട്ടായ് വിശറിയായി! അതിദാഹമോടെപുണർന്നുനിന്നു! കുളിരിൽപുതപ്പിച്ചു മേനിയാകെ! . അതിമോദമോടെതലയാട്ടിനിൽക്കുന്ന ചെടികളുമനിലന്റെ ലാളനത്താൽ! നമ്രമുഖികളായാനന്ദലഹരിയിൽ, കണ്ണിനോരുത്സവഘോഷമായി! ചെറുകാറ്റു പിന്നെയുമെന്തോമൊഴിഞ്ഞു! കർണ്ണപുടങ്ങൾക്കുമുല്ലാ സമായ്; പതിവായിയെത്തുന്നസുന്ദരികാറ്റേ നീ പടികടന്നെത്തില്ലേനാളെവീണ്ടും! കുളിരുമായെന്നുമീ ഭൂമിയിലണയണം പരിഭവമേതുമേ ചൊല്ലിടാതെ! വസുധയെകുളിരണിയിക്കുമ്പോളെന്നുമെൻ, പടിവാതിലിൽ വന്നുമുട്ടിടെണേ!
poem ananthaIahari