---
title: "#coins | നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ"
english_title: "A #four-year-old #girl #accidentally #swallowed #two #coins"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215323/a-four-year-old-girl-accidentally-swallowed-two-coins"
published_at: "2024-06-27T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cf99c4fa07_coins.jpg"
keywords: []
---

# #coins | നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ

> **Lead Summary:** മലപ്പുറം: നാല് വയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങിയ നാണയങ്ങൾ എൻഡോസ്‌കോപി വഴി പുറത്തെടുത്തു.

## Article Content

മലപ്പുറം: നാല് വയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങിയ നാണയങ്ങൾ എൻഡോസ്‌കോപി വഴി പുറത്തെടുത്തു.

മണ്ണാർക്കാട് സ്വദേശികളായ ദമ്പതികളുടെ മകൾ രണ്ടു രൂപയുടെയും ഒരു രൂപയുടെയും സ്റ്റീൽ നാണയങ്ങളാണ് അബദ്ധത്തിൽ വിഴുങ്ങിയത്.

പെരിന്തൽമണ്ണ അസന്‍റ് ഇ എൻ ടി ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് നാണയങ്ങള്‍ പുറത്തെടുത്തത്.

വീട്ടിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി നാണയങ്ങൾ അബ ദ്ധത്തിൽ വിഴുങ്ങിയത്. പരിഭ്രാന്തരായ വീട്ടുകാർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അസന്റ് ഇ എൻ ടി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

സർജൻ ഡോ എൻ വി ദീപ്തി, ഡോ യദുകൃഷ്ണൻ, അനസ്‌തേഷ്യ മേധാവി ഡോ സി എച്ച് ഷബീറലി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215323/a-four-year-old-girl-accidentally-swallowed-two-coins)