---
title: " #fire | ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "The #omni #van #which was #running was #destroyed by #fire; The #driver #miraculously #escaped"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215958/the-omni-van-which-was-running-was-destroyed-by-fire-the-driver-miraculously-escaped"
published_at: "2024-06-29T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fb9e817b49_fire.jpg"
keywords: []
---

#  #fire | ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** തൃശ്ശൂർ: മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

## Article Content

തൃശ്ശൂർ: മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കേബിൾ ഓപ്പറേറ്ററായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്റെ വാനാണ് കത്തി നശിച്ചത്.

വാനിന്റെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തീപ്പിടുത്തത്തിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും ഉണ്ടായിരുന്നു. പുതുക്കാട് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215958/the-omni-van-which-was-running-was-destroyed-by-fire-the-driver-miraculously-escaped)