കവിത;മതേതരത്വം

കവിത;മതേതരത്വം
Jun 29, 2024 07:52 PM | By mahesh piravom

  • കവിത .....മതേതരത്വം 
  • ണ്ണിൽ മനുഷ്യൻ പിറന്നു
  • വിണ്ണിൽ മർത്യനാൽ സ്വർഗ്ഗം പണിഞ്ഞു..
  • സർവ്വചരാചര ജീവപ്രപഞ്ചം ആത്മഹർഷത്താൽ നിറഞ്ഞു ..... കാലങ്ങൾ പോകവേ മർത്ത്യൻ്റെ ചിന്തകൾ സ്വാർത്ഥ മോഹത്താൽ നിറഞ്ഞു......
  • നിൻ്റെയുമെൻ്റെയും എന്നുള്ള ചിന്തയിൽ മാനവൻ സ്വാർത്ഥനായ് തീർന്നു.
  • ഹൃത്തടം തന്നിലിന്നേകനായ് ചിന്തിച്ച് ഞാനെന്ന ഭാവമായ്തീർന്നോ? മർത്ത്യൻ ഉലകിൻ്റെ യുണ്മയെ കാണാതെ ജീവിതം കെട്ടിപ്പടുക്കുന്നു ഭൂവിൽ' ജാതിമോഹം കൊണ്ടു പൂണൂൽ ധരിക്കുന്നു/ കൊന്തയും രുദ്രാക്ഷമാലകൾ ചാർത്തുന്നു. വെള്ളപ്പുടവകൾ മേലാപ്പു ചാർത്തുന്നു പഞ്ചഭൂതങ്ങളാൽ നിർമ്മിതമായുള്ള മാംസശരീരങ്ങൾ ജാതിയെക്കാട്ടുന്നു ജാതി പറഞ്ഞിന്നു മർത്തകൻ്റെയുള്ളാകെ വൈരം നിറക്കുന്നു സ്വാർത്ഥമോഹം കൊണ്ട്......
  • തൊട്ടുകൂടാത്തവർ തീണ്ടികൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലോ ദോഷമെന്നു ചിലർ...... നമ്മൊളൊന്നാകുന്നു ഹിന്ദുവെന്നും ചിലർ നമ്മളൊന്നാകുന്നു ഇസ്ലാമി തെന്നും നമ്മളൊന്നാകുന്നു വൈചിത്ര മോലുന്ന ക്രിസ്തുവിൻ കൂട്ടരെന്നോതിടുന്നു ചിലർ...... , ഭാഗിച്ചു ഭാഗിച്ചു മർത്യൻ്റെ ജീവിതം യാതന പൂർണ്ണമായ് തീർത്തിടുന്നു. ഒന്നു ചിന്തിക്കുകിൽ ആയുസിൻ പാതിയും വ്യർത്ഥമായ് പോകുന്നു മാനവൻ്റെ ...... എന്തിനുവേണ്ടിയീ -- മർത്യരു തമ്മിലായ് അന്ത:സത്തയെ വേർപ്പെടുത്തിടുന്നു മതമല്ല ജാതിയും ജാതി വർണ്ണങ്ങളും വ്യർത്ഥമെന്നറികിൽ നീ മർത്യാ... ഒരു ജാതി ഒരു മതം ഒരു ദൈവമല്ലയോ പാരിൽ മനുഷൃനായ് വേണ്ടൂ.
  • രചന സുഷമഅശോക് +91 75930 35146

Poem mathetharatham

Next TV

Related Stories
#piravom | പിറവം കാർഷിക വിപണിയിൽ ചക്കയും തേങ്ങയും റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി.

Nov 21, 2024 05:54 PM

#piravom | പിറവം കാർഷിക വിപണിയിൽ ചക്കയും തേങ്ങയും റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി.

പിറവത്തെ ചെറുകിട കർഷകരാണ് അവരുടെ ഉല്പന്നങ്ങൾ വിപണി വഴി...

Read More >>
# KuruvaSangam | എന്താണ് കുറുവസംഘം...?

Nov 21, 2024 02:51 PM

# KuruvaSangam | എന്താണ് കുറുവസംഘം...?

വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത്...

Read More >>
 മുൻ കോൺഗ്രസ് നഗരസഭാ ചെയർമാന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്

Nov 16, 2024 12:22 PM

മുൻ കോൺഗ്രസ് നഗരസഭാ ചെയർമാന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്

ഇടത്ത് നേതാക്കളുമായി പങ്കു കച്ചവടം നടത്തി കോടികൾ സമ്പാദിച്ചു വെന്നും, ബന്ധുവായ വരെ ചെയ്ർപേഴ്സൺ ആവാൻ വഴിവിട്ട് സഹായിച്ചു വെന്ന ഗൗരവ കരമായ...

Read More >>
കവിത; തുമ്പപ്പൂവ്

Aug 7, 2024 05:53 PM

കവിത; തുമ്പപ്പൂവ്

നാണംകുണുങ്ങിയാം തുമ്പപ്പൂവേ ഓണം...

Read More >>
കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

Jul 29, 2024 05:48 PM

കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

ഒറ്റക്കെനിക്കൊന്ന് പോകണം, എൻ്റെയാ വിദ്യാലയത്തിൽ... നന്മയുടെ ബാല്യത്തെ ഓർമ്മ- പ്പെടുത്താനൊരു...

Read More >>
കഥ; എരിയുന്നബാല്യങ്ങൾ

Jul 29, 2024 05:35 PM

കഥ; എരിയുന്നബാല്യങ്ങൾ

ശനിയും, ഞായറും കഴിഞ്ഞു സ്കൂളിൽ എത്തിയതാണ് മീനാക്ഷി. എങ്കിലും. കൂട്ടുകാരുടെ കളിചിരിയിലേക്കെത്താൻ ആ കുഞ്ഞു മനസിന് കഴിഞ്ഞില്ല. ഇഴഞ്ഞു നീങ്ങിയ സമയം...

Read More >>
Top Stories