#theft | വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ പിടികൂടി

#theft | വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ പിടികൂടി
Jun 27, 2024 10:47 AM | By Amaya M K

കൊച്ചി:(piravomnews.in) കൊച്ചിയിൽ വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ പിടികൂടി. തിരുവനന്തപുരം ഭീമാപ്പള്ളി സ്വദേശി നസറുദ്ദീൻ ഷായും പ്രായപൂർത്തിയാകാത്ത കോഴിക്കോട് സ്വദേശിയുമാണ് പിടിയിലായത്.

പനമ്പിള്ളി നഗറിലും മരടിലും ആളില്ലാത്ത വീടുകളിലാണ് മോഷണം നടത്തിയത്.ഈ മാസം 17ന് പനമ്പള്ളി നഗറിലെ ആളില്ലാത്ത വീട്ടിലും ഇക്കഴിഞ്ഞ ഞായറാഴ്ച മരടിലും പൂട്ടി കിടന്ന വീട്ടിലും ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് വൻ കവർച്ചകൾ നടത്തിയ സംഘത്തെ ആണ് ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. കൊച്ചി എസിപി രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.

33 കാരനായ തിരുവനന്തപുരം ഭീമാപ്പള്ളി സ്വദേശി നാസറുദ്ദീൻ ഷായാണ് പ്രധാനി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. 

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.പനമ്പിള്ളി നഗറിൽ സ്റ്റീഫൻ ലുയിസ് എന്നയാളുടെ വീട്ടിൽ നിന്ന് കവർന്നത് ഒരു ലക്ഷം രൂപയിലേറെയാണ്.സ്റ്റീഫൻ ലൂയിസ് മകനെ കാണാൻ മുംബൈയിൽ പോയപ്പോഴാണ് മോഷണം.

വീട്ടിൽ സ്ഥാപിച്ച പത്തിലേറെ സിസി ടിവി ക്യാമറകളിലും മുഖം മറച്ച പ്രതികളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു.

മകളെ കാണാൻ ബെംഗളൂരുവിലേക്ക് പോയ വ്യക്തിയുടെ വീട്ടിലാണ് മരടിൽ മോഷണം നടത്തിയത്. മൂന്നര ലക്ഷം രൂപയോളം വില വരുന്ന ആഭരണങ്ങൾ അടക്കം മോഷ്ടിച്ചിരുന്നു. പുലർച്ചെയാണ് രണ്ട് വീടുകളിലേയും മോഷണം നടത്തിയിരിക്കുന്നത്.

#Suspects who #broke into #houses were #arrested

Next TV

Related Stories
#murdercase | അമ്മയെ കൊന്നയാള്‍ പരോളിലിറങ്ങി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു

Jun 29, 2024 08:05 PM

#murdercase | അമ്മയെ കൊന്നയാള്‍ പരോളിലിറങ്ങി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു

മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ....

Read More >>
#Story | കഥ - ഒരു വോട്ട് കൈവിട്ടുപോയി

Jun 29, 2024 07:51 PM

#Story | കഥ - ഒരു വോട്ട് കൈവിട്ടുപോയി

ഒന്നുരണ്ടു തവണ മാഷ് കൈയ് പൊക്കിക്കാണിച്ചതാണ്. അപ്പോളൊക്കെ ഇരിക്കാൻ ആംഗ്യം കാണിക്കുകയായിരുന്നു അദ്ധ്യക്ഷൻ....

Read More >>
#accident | ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

Jun 29, 2024 07:37 PM

#accident | ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ മുനിയാണ്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജീപ്പിന്റെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു എന്ന്...

Read More >>
#koothattukulam | ഇത് സ്വപ്ന സാഫല്യം; രാധയും മക്കളും ഇനി പുതിയ വീട്ടിൽ

Jun 29, 2024 01:29 PM

#koothattukulam | ഇത് സ്വപ്ന സാഫല്യം; രാധയും മക്കളും ഇനി പുതിയ വീട്ടിൽ

15 വർഷത്തിലേറെയായി പത്താം ഡിവിഷനിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന രാധയ്‌ക്കും കുടുംബത്തിനും കൗൺസിലർ സുമ വിശ്വംഭരന്റെ ഇടപെടലിൽ ലൈഫ് ഭവനപദ്ധതിയിൽ...

Read More >>
 #fire | ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Jun 29, 2024 01:07 PM

#fire | ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

വാനിന്റെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ...

Read More >>
#Sexualabuse | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിക്കെതിരെ ​ലൈം​ഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

Jun 29, 2024 01:03 PM

#Sexualabuse | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിക്കെതിരെ ​ലൈം​ഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ...

Read More >>
Top Stories










News Roundup