#murder | സഹോദരനെ കുത്തിക്കൊലപ്പെടുത്തി, സഹോദര ഭാര്യയെ കൊല്ലാൻ ശ്രമം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

#murder | സഹോദരനെ കുത്തിക്കൊലപ്പെടുത്തി, സഹോദര ഭാര്യയെ കൊല്ലാൻ ശ്രമം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
Jun 27, 2024 10:30 AM | By Amaya M K

അട്ടപ്പാടി : (piravomnews.in) അട്ടപ്പാടിയിലെ നെല്ലിപ്പതിയിൽ സഹോദരനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദര ഭാര്യയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും.

അട്ടപ്പാടി നെല്ലിപ്പതി പുത്തൻ വീട്ടിൽ ശിവനുണ്ണിയെയാണ് മണ്ണാർക്കാട് പട്ടികജാതി, പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2016 ജൂലൈ 18 നാണ് പുത്തൻ വീട്ടിൽ പ്രഭാകരൻ സഹോദരന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.

എട്ടു വർഷം മുമ്പ് കൽപ്പണിക്കാരനായ പ്രഭാകരൻ ജോലി കഴിഞ്ഞ് രാത്രി ഒൻപത് മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. പുരയിടത്തിൽ കാത്തു നിന്ന ശിവനുണ്ണി ചാടിവീണ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി.

പ്രഭാകരന്‍റെ ശബ്ദം കേട്ട് വിജയ ഓടിയെത്തിയപ്പോഴേക്കും നെഞ്ചിൽ കുത്തിയിരുന്നു. തടയാനെത്തിയ വിജയയെ കുത്തിയെങ്കിലും തുടയിലാണ് കുത്തു കൊണ്ടത്.

ബഹളം കേട്ട് മറ്റു ബന്ധുക്കൾ എത്തുമ്പോഴേക്കും പ്രഭാകരൻ മരിച്ചിരുന്നു. ഇരുവരുടേയും അമ്മയും സഹോദരിയും സഹോദരിയുടെ നാലു വയസുകാരി മകളും 17 വർഷം മുമ്പ് വിഷം കഴിച്ച് മരിച്ചിരുന്നു.

ഇതിൻറെ കാരണക്കാരൻ പ്രഭാകരനാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രഭാകരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിജയയെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് വർഷം കഠിന തടവും അരലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവും അനുഭവിക്കണം. കേസിലെ സാക്ഷിയായിരുന്ന പ്രഭാകരന്‍റെ പിതാവ് മണി വിചാരണയ്ക്കിടെ വാഹനപകടത്തിൽ മരിച്ചു.

പിതാവാണ് പ്രഭാകനെ കുത്തിയതെന്ന് പ്രതി കോടതിയിൽ പറഞ്ഞെങ്കിലും തെളിയിക്കാനായില്ല.

#Brother #stabbed to #death, #attempt to #kill #brother's #wife: #Accused #sentenced to #rigorous #imprisonment #for life and fine

Next TV

Related Stories
#murdercase | അമ്മയെ കൊന്നയാള്‍ പരോളിലിറങ്ങി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു

Jun 29, 2024 08:05 PM

#murdercase | അമ്മയെ കൊന്നയാള്‍ പരോളിലിറങ്ങി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു

മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ....

Read More >>
#Story | കഥ - ഒരു വോട്ട് കൈവിട്ടുപോയി

Jun 29, 2024 07:51 PM

#Story | കഥ - ഒരു വോട്ട് കൈവിട്ടുപോയി

ഒന്നുരണ്ടു തവണ മാഷ് കൈയ് പൊക്കിക്കാണിച്ചതാണ്. അപ്പോളൊക്കെ ഇരിക്കാൻ ആംഗ്യം കാണിക്കുകയായിരുന്നു അദ്ധ്യക്ഷൻ....

Read More >>
#accident | ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

Jun 29, 2024 07:37 PM

#accident | ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ മുനിയാണ്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജീപ്പിന്റെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു എന്ന്...

Read More >>
#koothattukulam | ഇത് സ്വപ്ന സാഫല്യം; രാധയും മക്കളും ഇനി പുതിയ വീട്ടിൽ

Jun 29, 2024 01:29 PM

#koothattukulam | ഇത് സ്വപ്ന സാഫല്യം; രാധയും മക്കളും ഇനി പുതിയ വീട്ടിൽ

15 വർഷത്തിലേറെയായി പത്താം ഡിവിഷനിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന രാധയ്‌ക്കും കുടുംബത്തിനും കൗൺസിലർ സുമ വിശ്വംഭരന്റെ ഇടപെടലിൽ ലൈഫ് ഭവനപദ്ധതിയിൽ...

Read More >>
 #fire | ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Jun 29, 2024 01:07 PM

#fire | ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

വാനിന്റെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ...

Read More >>
#Sexualabuse | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിക്കെതിരെ ​ലൈം​ഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

Jun 29, 2024 01:03 PM

#Sexualabuse | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിക്കെതിരെ ​ലൈം​ഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ...

Read More >>
Top Stories










News Roundup