poem# കവിത;മകൾക്കായ്‌

poem# കവിത;മകൾക്കായ്‌
Jun 26, 2024 04:35 PM | By mahesh piravom

  • കവിത.....(piravomnews) 
  • നീയെന്റെ മോഹാഗ്നിയിൽനിന്നുയിർകൊണ്ട സ്നേഹാർദ്രവാത്സല്യധാമംനീയെൻ
  • പ്രതീക്ഷതന്നാകാശമേടയിൽ ചേലൊത്ത മാരിവിൽച്ചന്തം.
  • നീയെൻ മനോനോവു നീറ്റുന്ന പൊള്ളലിൽ ആശ്വാസമേകുന്ന ചൂർണ്ണം.
  • നീയെന്നുമെൻ പഥം നേരായ്ത്തെളിക്കുന്ന പൂനിലാപ്പാൽനറുംവെട്ടം.
  • നീയെന്റെ കൺകളിൽ കൂടുകൂട്ടീടുന്ന കാർനിറം മാറ്റുംവെളിച്ചം.
  • നീയെന്റെ വാഴ്വിൽ പ്രതീക്ഷതൻ നൂലിനാൽ പൂഞ്ചേല നെയ്യുംപതംഗം.
  • നീയെന്റെ സ്വപ്നപ്പറമ്പിലായ് പൂക്കുന്ന തുമ്പക്കുടത്തിൻ വിശുദ്ധി.
  • നീയെന്ന മാരിയാണെൻ കരൾച്ചൂടിന്നൊ- രാശ്വാസമാകുന്ന തീർത്ഥം.
  • നീയെന്റെ ചിന്തയിൽ തേനിറ്റുവീഴ്ത്തുന്നൊ - രെൻ പ്രാണസൗഭാഗ്യസൂനം.
  • നീയെന്റെ പൈതലേ! വാഴ്വിൻപഥങ്ങളിൽ ശ്രീയേറുമൂർജ്ജപ്രവാഹം!
  • നീയാണെനിക്കൊന്നു വിശ്രമിക്കാൻ തണുപ്പേകുംതണൽതീർത്ത വൃക്ഷം.
  • നീയാണു ഞാൻ യാത്രയായതിൻശേഷമീ ഭൂമിയിലെൻ സ്മൃതിക്ഷേത്രം!!

വിനോദ് പെരുവ

Poem; makalkkay

Next TV

Related Stories
NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

Dec 7, 2024 10:38 AM

NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

ഗ്രാമ പഞ്ചായത്ത് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും...

Read More >>
ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

Dec 7, 2024 10:28 AM

ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ...

Read More >>
ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

Dec 7, 2024 10:18 AM

ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി....

Read More >>
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

Dec 6, 2024 10:21 PM

പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ...

Read More >>
Top Stories










News Roundup