#accident | വീണ്ടും അപകടം ഉണ്ടാക്കി 'കല്ലട' ബസ് ; നിര്‍ത്തിയിട്ട പിക്ക്അപ്പ് ഇടിച്ചു തെറിപ്പിച്ചു

#accident | വീണ്ടും അപകടം ഉണ്ടാക്കി 'കല്ലട' ബസ് ; നിര്‍ത്തിയിട്ട പിക്ക്അപ്പ് ഇടിച്ചു തെറിപ്പിച്ചു
Jun 25, 2024 09:24 AM | By Amaya M K

കൊച്ചി: (piravomnews.in) വീണ്ടും അപകടം ഉണ്ടാക്കി 'കല്ലട' ബസ്. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു.

കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ പിക്ക് അപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുണ്ടല്‍പ്പേട്ട് ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കല്ലട ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കാെച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടമുണ്ടാക്കിയത്.

ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ എറണാകുളം ബ്രാഞ്ചില്‍ നിന്നും മെറ്റീരിയലുമായി മൈസൂരുവിലേക്ക് പോയ വാഹനം തിരികെ വരുമ്പോഴാണ് അപകടമെന്ന് സ്ഥാപന ഉടമ ജോള്‍സ് പ്രതികരിച്ചു.

ചെക്ക്‌പോസ്റ്റില്‍ കാത്തുനില്‍ക്കവെ അപകടകരമായി ഓടിച്ചെത്തിയ കല്ലട ബസ് ശക്തമായി പിക്ക് അപ്പ് വാനിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും തലനാരിഴയ്ക്കാണ് തങ്ങളുടെ ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നും ജോള്‍സ് ആരോപിച്ചു.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കല്ലട ബസ് ജീവനക്കാക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. നിലവില്‍ രണ്ട് വാഹനങ്ങളും ഗുണ്ടല്‍പേട്ട് പൊലീസ് സ്റ്റേഷനിലാണ്.

മാടവനയിലെ അപകടത്തെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ കല്ലട ബസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. കല്ലട ബസിന്റെ സ്പീഡ് ഗവേര്‍ണര്‍ വിച്ഛേദിച്ച നിലയിലായിരുന്നുവെന്നും ടയറുകളില്‍ തേയ്മാനവും എംവിഡി കണ്ടെത്തിയിരുന്നു.

മാത്രമല്ല, ബസ് അമിത വേഗത്തിലായിരുന്നെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് ജൂണ്‍ 23ന് രാവിലെ അപകടത്തില്‍പ്പെട്ടത്.

#Kallada #bus #causes #another #accident; The #parked #pickup #crashed

Next TV

Related Stories
#treefell | സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് 8 വിദ്യാർഥികൾക്ക് പരിക്ക്

Jun 28, 2024 07:40 PM

#treefell | സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് 8 വിദ്യാർഥികൾക്ക് പരിക്ക്

ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും പിന്നീട് മരം മുറിച്ചു മാറ്റി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ...

Read More >>
#concreteroofcollapsed | കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർ മരിച്ചു

Jun 28, 2024 07:31 PM

#concreteroofcollapsed | കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർ മരിച്ചു

ഏത് വിധത്തിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മതിയായ സുരക്ഷാ ക്രീകരണങ്ങൾ ഉണ്ടോ എന്നാണ്...

Read More >>
#Complaint | അങ്കമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്ങെന്ന് പരാതി

Jun 28, 2024 01:42 PM

#Complaint | അങ്കമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്ങെന്ന് പരാതി

ആരാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് മെഡിക്കൽ സൂപ്രണ്ട് വിശദീകരണം നൽകിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട്...

Read More >>
#train | എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു ; ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി

Jun 28, 2024 01:35 PM

#train | എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു ; ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി

എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന്...

Read More >>
#arrest | വാടക വീട്ടിൽ താമസിക്കുകയായിരുന്ന സ്ത്രീയെ അയൽവാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു; പ്രതി അറസ്റ്റിൽ

Jun 28, 2024 01:23 PM

#arrest | വാടക വീട്ടിൽ താമസിക്കുകയായിരുന്ന സ്ത്രീയെ അയൽവാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു; പ്രതി അറസ്റ്റിൽ

സംഭവത്തിൽ അയൽവാസിയായ ജയകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിർമ്മല ദേവിയുടെ തലയിൽ എട്ട്...

Read More >>
#koothattukulam | ഇലച്ചായ ചിത്രങ്ങൾ പുനരുദ്ധരിച്ച് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്

Jun 28, 2024 10:54 AM

#koothattukulam | ഇലച്ചായ ചിത്രങ്ങൾ പുനരുദ്ധരിച്ച് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്

തുടർന്നാണ് ഇലച്ചായംകൊണ്ട് മനോഹരമാക്കിയത്. സാധാരണ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഐക്കണോഗ്രാഫിയിലാണ് വരയും...

Read More >>
Top Stories