പാലക്കാട്: ( piravomnews.in ) പാലക്കാട് കുളപ്പുള്ളിയിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്ന സ്ത്രീയെ അയൽവാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് മുറിവേൽപ്പിച്ചു.
ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.കൊല്‍ക്കത്ത സ്വദേശിനി നിർമ്മല ദേവിക്കാണ് പരിക്കേറ്റത്.
ഒരേ ലൈനിലുള്ള മൂന്ന് വീടുകൾക്കുമായി ഒരു പൊതു പൈപ്പാണ് ഉള്ളത്.ഇതിൽ നിന്നും വെള്ളം എടുക്കുമ്പോഴായിരുന്നു യുവതിക്ക് നേരെ അക്രമം.
സംഭവത്തിൽ അയൽവാസിയായ ജയകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിർമ്മല ദേവിയുടെ തലയിൽ എട്ട് തുന്നലുണ്ട്.
A #woman #living in a #rented house was hit on the #head with an iron #pipe by a #neighbor; The #accused was #arrested