---
title: "#shock| പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരൻ മരിച്ചു "
english_title: "A 65-year-old #man #died after being #shocked by a #broken #electric #wire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215679/a-65-year-old-man-died-after-being-shocked-by-a-broken-electric-wire"
published_at: "2024-06-28T13:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e6e10cfe58_shock.jpg"
keywords: []
---

# #shock| പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരൻ മരിച്ചു 

> **Lead Summary:** തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ചായ്ക്കോട്ടുകോണം സ്വദേശി ബാബു മരിച്ചു.

## Article Content

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ചായ്ക്കോട്ടുകോണം സ്വദേശി ബാബു മരിച്ചു.

നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർ‌ച്ചെയായിരുന്നു സംഭവം.

ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.ബാബുവിന്റെ വീടിന് സമീപത്തുള്ള വീട്ടിലെ പമ്പിലാണ് ലൈൻ പൊട്ടിവീണത്. അതിലൂടെ നടന്നുപോകുമ്പോഴാണ് ഷോക്കേറ്റത്

നേരത്തെ തന്നെ ഈ പ്രദേശത്ത് ലൈൻ പൊട്ടിവീഴുന്നത് പതിവായിരുന്നത് കെഎസ്ഇബിയിൽ‍ പരാതി നൽകിയിരുന്നു.

എന്നാൽ യാതൊരു തരത്തിലുള്ള നടപടിയും എടുത്തിരുന്നില്ല.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215679/a-65-year-old-man-died-after-being-shocked-by-a-broken-electric-wire)