---
title: "#murder | മാനസിക രോഗിയായ മകന്റെ കുത്തേറ്റു മാതാവ് മരിച്ചു"
english_title: "#Mother #dies after being #stabbed by her #mentally ill #son"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214248/mother-dies-after-being-stabbed-by-her-mentally-ill-son"
published_at: "2024-06-23T12:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677c6a1459f9_murder.jpg"
keywords: []
---

# #murder | മാനസിക രോഗിയായ മകന്റെ കുത്തേറ്റു മാതാവ് മരിച്ചു

> **Lead Summary:** തൃശൂർ: മാള പട്ടാളപ്പടിയിൽ മാനസിക രോഗിയായ മകന്റെ കുത്തേറ്റു ഉമ്മ മരിച്ചു.

## Article Content

തൃശൂർ: മാള പട്ടാളപ്പടിയിൽ മാനസിക രോഗിയായ മകന്റെ കുത്തേറ്റു ഉമ്മ മരിച്ചു.

വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകൻ ആദിലിനെ മാള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

പരിക്കേറ്റ ശൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214248/mother-dies-after-being-stabbed-by-her-mentally-ill-son)