കൊച്ചി : (piravomnews.in) ശബരിമല തിരുമുറ്റത്തും സോപാനത്തിന് മുൻ വശവും വീഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണമെന്ന് ഹൈകോടതി.
വീഡിയോ നിയന്ത്രണട്ടിൽ നടപടി സ്വീകരിച്ച് എക്സിക്യൂട്ടിവ് ഓഫീസർ ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കണെന്നും നിർദേശം.
ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ശബരിമല, നിലക്കൽ, പമ്പ, തീർഥാടന പാത എന്നിവിടങ്ങളിൽ കച്ചവടക്കാർ അമിതവില ഈടാക്കുകയോ മോശം ഭക്ഷണം നൽകുകയോ ചെയ്താൽ കർശന നടപടിയെടുക്കണമെന്ന് കോടതി അറിയിച്ചു.
#High #Court to #restrict #video #shooting at #Sabarimala