---
title: "പെരുവ ഗവൺമെന്റ് ഗേൾസ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷംമന്ത്രി എം ബി രാജേഷ്  ഉദ്ഘാടനം ചെയ്തു"
english_title: "Peru Government Girls School Golden Jubilee Celebration was inaugurated by Minister MB Rajesh"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251963/peru-government-girls-school-golden-jubilee-celebration-was-inaugurated-by-minister-mb-rajesh"
published_at: "2024-11-26T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745e1e43f059_mb.jpg"
keywords: []
---

# പെരുവ ഗവൺമെന്റ് ഗേൾസ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷംമന്ത്രി എം ബി രാജേഷ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പെരുവ....**പെരുവ ഗവൺമെന്റ് ഗേൾസ് സ്കൂൾ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**പെരുവ....**പെരുവ ഗവൺമെന്റ് ഗേൾസ് സ്കൂൾ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് മിനി സ്വാഗതം പറഞ്ഞു. 1975ൽ പെരുവ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി പെൺകുട്ടികൾക്കായി പെരുവ സ്കൂൾ സ്ഥാപിച്ചത്. സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു നിർവഹിച്ചു. മുൻ അധ്യാപകരെ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ വാസുദേവൻ നായർ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും മെമ്പറുമായ ടി എസ് ശരത്, ബ്ലോക്ക് പ്രസിഡണ്ട് പി വി സുനിൽ വൈസ് പ്രസിഡന്റ് നയന ബിജു, ബ്ലോക്ക് മെമ്പർ സുബിൻ മാത്യു, കുറവിലങ്ങാട് എഇഒ ഡോക്ടർ ബിന്ദു ജി, പ്രിൻസിപ്പൽ പ്രിയ സി എസ്, പിടിഎ പ്രസിഡണ്ട് കെ ആർ സജീവൻ, മുളക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരും, വിവിധ കക്ഷി രാഷ്ട്രീയ, നേതാക്കളും,വിവിധ വ്യാപാരി, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചു.....

</p>

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251963/peru-government-girls-school-golden-jubilee-celebration-was-inaugurated-by-minister-mb-rajesh)