പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥിനി പനിബാധിച്ച് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മരിച്ച 17 വയസുകാരി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തൽ. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായി മരുന്ന് കഴിച്ചിരുന്നതായും സംശയമുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.
Mysterious death of plus two student due to fever; The postmortem report said that the girl was five months pregnant.