---
title: "വാർഡ് വിഭജനത്തിൽ ഒത്തുകളി; ബിജെപി മെമ്പർ ഉപവാസത്തിൽ"
english_title: "collusion in ward division;  BJP member on fast"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/252005/collusion-in-ward-division-bjp-member-on-fast"
published_at: "2024-11-26T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745fb7760fd4_1001162865.jpg"
keywords: []
---

# വാർഡ് വിഭജനത്തിൽ ഒത്തുകളി; ബിജെപി മെമ്പർ ഉപവാസത്തിൽ

> **Lead Summary:** എടയ്ക്കാട്ടുവയൽ.... വാർഡ് വിഭജനത്തിൽ ഒത്തുകളി; ബിജെപി മെമ്പർ ഉപവാസത്തിൽ. ബി ജെ പി പഞ്ചായത്തിലേയ്ക്ക് മാർച്ചും , ധർണ്ണയും നടത്തി.

## Article Content

എടയ്ക്കാട്ടുവയൽ.... വാർഡ് വിഭജനത്തിൽ ഒത്തുകളി; ബിജെപി മെമ്പർ ഉപവാസത്തിൽ. ബി ജെ പി പഞ്ചായത്തിലേയ്ക്ക് മാർച്ചും , ധർണ്ണയും നടത്തി.

എടയ്ക്കാട്ട് വയൽ പഞ്ചായത്തിലെ വാർഡ് വിഭജനം എൽ ഡി എഫ് , യുഡിഎഫ് ഒത്തുകളി ആണെന്ന് ആരോപിച്ചാണ് പഞ്ചായത്ത് വെമ്പർ എം ആശിഷ് ഉപവാസ സമരം ആരംഭിച്ചത്. അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപവാസമിരിക്കുന്ന എം ആശിഷിന് പിന്തുണ അറിയിച്ച് കൊണ്ട് ബി ജെ പി എടയ്ക്കാട്ടുവയൽ പഞ്ചായത്ത് സമിതി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുക്കയായിരുന്നു. ബിജെപിസംസ്ഥാന ഉപാദ്ധ്യക്ഷൻ എ എൻ പഞ്ചായത്തിന് മുന്നിൽ നടന്ന ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം എൻ മധു , വി എസ് സത്യൻ, എൻ എം സുരേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/252005/collusion-in-ward-division-bjp-member-on-fast)