Featured

#accident | ബൈക്ക് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Obituary |
Jun 23, 2024 09:04 AM

ഉദയംപേരൂർ : (piravomnews.in) പത്താംമൈലിൽ മീഡിയനിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

ഉദയംപേരൂർ 18–ാം വാർഡ് അരയവെളി വീട്ടിൽ വിജയന്റെ മകൻ ഇന്ദുചൂഡൻ (20), കൊച്ചുപള്ളി എംഎൽഎ റോഡിനു സമീപം കാട്ടിപുല്ലുകാട്ട് അജേഷിന്റെ മകൻ ആദിത്യൻ (21) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഇരുവരും തൽക്ഷണം മരിച്ചു. മീഡിയൻ അവസാനിക്കുന്ന ഭാഗത്താണ് ബൈക്ക് ഇടിച്ചു കയറിയത്. തുടർന്ന് ബൈക്ക് എതിരെ വന്ന കാറിന്റെ അടിയിലേക്കു വീഴുകയായിരുന്നു.

#Bike #accident: #Tragic end for #two #youths

Next TV

Top Stories










News Roundup