---
title: "‘ഓണത്തിന് ഒരുവട്ടി പൂവി’നായി കൂത്താട്ടുകുളം കണിയാലിപ്പടിയിൽ പൂക്കൃഷി തുടങ്ങി"
english_title: "#Flower #cultivation has started at #Koothattukulam #Kaniyalipadi for '#Onam #Oruvati Poovi'"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213913/flower-cultivation-has-started-at-koothattukulam-kaniyalipadi-for-onam-oruvati-poovi"
published_at: "2024-06-22T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667647d9d53b8_poovu.jpg"
keywords: []
---

# ‘ഓണത്തിന് ഒരുവട്ടി പൂവി’നായി കൂത്താട്ടുകുളം കണിയാലിപ്പടിയിൽ പൂക്കൃഷി തുടങ്ങി

> **Lead Summary:** **കൂത്താട്ടുകുളം :** ‘ഓണത്തിന് ഒരുവട്ടി പൂവി’നായി കൂത്താട്ടുകുളം കണിയാലിപ്പടിയിൽ പൂക്കൃഷി തുടങ്ങി.

## Article Content

**കൂത്താട്ടുകുളം :** ‘ഓണത്തിന് ഒരുവട്ടി പൂവി’നായി കൂത്താട്ടുകുളം കണിയാലിപ്പടിയിൽ പൂക്കൃഷി തുടങ്ങി.

കണിയാലിപ്പടി റസിഡന്റ്സ് അസോസിയേഷനിലെ വനിതാഫോറത്തിന്റെ ആഭിമുഖ്യത്തിൽ 50 സെന്റോളം സ്ഥലത്താണ് കൃഷി. കൃഷിക്കാവശ്യമായ ചെണ്ടുമല്ലി, ജമന്തി ഉൾപ്പെടെയുള്ള തൈകൾ ആലപ്പുഴ ജില്ലയിൽനിന്നാണ് എത്തിച്ചത്.

നഗരസഭാ അധ്യക്ഷ വിജയ ശിവൻ പൂക്കൃഷി ഉദ്ഘാടനംചെയ്തു. എം കെ രത്നാകരൻ അധ്യക്ഷനായി. ഷാജി ജോർജ്, ജിജി കെ ബിനോയ്, ബിന്ദു സാജു, നിഷ സിജി, സിന്ധു പ്രസാദ്, വാഴ്സൺ തോമസ്, സെബാസ്റ്റ്യൻ പോൾ, ജോയ് എബ്രഹാം, പി എ വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213913/flower-cultivation-has-started-at-koothattukulam-kaniyalipadi-for-onam-oruvati-poovi)