---
title: "#death | കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു"
english_title: "#KSRTC #driver #collapses and #dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212627/ksrtc-driver-collapses-and-dies"
published_at: "2024-06-16T19:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ef7199c7ec_death.jpg"
keywords: []
---

# #death | കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **പാലാ :** കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പാലാ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എരുമേലി കൊരട്ടിപ്പാലം അമ്പലവളവ് സ്വദേശിയായ പി കെ ബിജുവാണ് മരിച്ചത്.

## Article Content

**പാലാ :** കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പാലാ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എരുമേലി കൊരട്ടിപ്പാലം അമ്പലവളവ് സ്വദേശിയായ പി കെ ബിജുവാണ് മരിച്ചത്.

ഇന്ന് രാവിലെ ഒൻപതിന് കെഎസ്ആർടിസി പാലാ ഡിപ്പോയിലാണ് സംഭവം. പാലാ-സുൽത്താൻബത്തേരി സർവ്വീസിലെ ഡ്രൈവറാണ്.

ദീർഘദൂര സർവീസ് പോകാൻ ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോർട്ടം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212627/ksrtc-driver-collapses-and-dies)