തിരുവനന്തപുരം: (piravomnews) വർക്കലയിൽ യുവാവിനെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു. റെയിൽ പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ ട്രെയിൻ ഇടിച്ചെന്നാണ് വിവരം.
നെയ്യാറ്റിൻകര സ്വദേശിയായ അഖിലിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരിയിൽ നിന്നും ബാംഗ്ലൂർ വരെ പോകുന്ന ബാംഗ്ലൂർ എക്സ്പ്രസ് ആണ് അഖിലിനെ ഇടിച്ചതെന്നാണ് വിവരം.
A #young #man was #knocked #down by a train while ##trying to #cross the #railway #track