#bodyfound | കൊല്ലത്ത് കാറിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

 #bodyfound | കൊല്ലത്ത് കാറിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്
Jan 3, 2025 09:46 AM | By Amaya M K

കൊല്ലം : ( piravomnews.in ) വയ്ക്കൽ–ഒഴുകുപാറയ്ക്കൽ റോഡിൽ കാർ 50 അടി താഴ്ചയിലേക്കു മറിഞ്ഞു തീ പിടിച്ച് മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു.

പൂർണമായും കത്തി നശിച്ച കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആയൂർ ഒഴുകുപാറയ്ക്കൽ പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ (മറ്റപ്പള്ളിൽ) റോബിൻ മാത്യുവിന്റെ മകൻ ലെനീഷ് റോബിനെയാണ് (38) മരിച്ച നിലയിൽ കണ്ടെത്തിയത്. ഐടി കമ്പനി ഉദ്യോഗസ്ഥനാണ്.

അവധി കഴിഞ്ഞു നാളെ ജോലി സ്ഥലത്തേക്കു മടങ്ങാനിരിക്കെയാണ് അപകടം. ലെനീഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പർ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. എംസി റോഡിൽ വയയ്ക്കലിൽ നിന്നുള്ള റോഡിൽ പഴയ ബവ്റിജസ് ഷോപ്പിനു സമീപമായിരുന്നു അപകടം.

റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയിൽ ചെങ്കുത്തായ ഭാഗത്തെ റബർ തോട്ടത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമായതിനാൽ

വിവരം ആരും അറിഞ്ഞില്ല. രാവിലെ സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്താൻ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്.

പൂർണമായും കത്തിയ കാറിൽ പിൻവശത്തെ ചില്ലു തകർത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. സിനിമയ്ക്കു പോകുന്നതായി വീട്ടുകാരോടു പറഞ്ഞ ശേഷമാണ് വീട്ടിൽ നിന്നു പോയത്. രാത്രി 10.30 വരെ വാട്സാപ് സന്ദേശങ്ങൾക്കു മറുപടി ലഭിച്ചിരുന്നെന്നു സുഹൃത്തുക്കൾ പറഞ്ഞു.

രാവിലെയും ലെനീഷ് വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അഞ്ചൽ പൊലീസിൽ പരാതി നൽകി. ഇതിനു ശേഷമാണ് ബന്ധുക്കൾ അപകട വിവരം അറിയുന്നത്.

കൊച്ചിയിലെ ഐടി കമ്പനിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന ലെനീഷ് ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്.

പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചടയമംഗലം പൊലീസ് കേസെടുത്തു. ഭാര്യ: നാൻസി. മകൾ: ജിയോണ.

The #charred #bodyfound in a car in #Kollam is that of an #IT #company #official

Next TV

Related Stories
#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും

Jan 4, 2025 08:11 PM

#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും

ഇന്‍സ്‌പെക്ടറായിരുന്ന റസിയ ബംഗാളത്ത് ആണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്....

Read More >>
#attack | മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

Jan 4, 2025 08:02 PM

#attack | മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

കഴിഞ്ഞ ദിവസം രാത്രി പൂങ്കുന്നത്ത് വെച്ചാണ് സംഭവം. ട്രിച്ചിയില്‍ നിന്നും 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെ.എസ്.ആര്‍.ടി.സി...

Read More >>
#keralaschoolkalolsavam2025 | അതിജീവനത്തിൻ്റെ കഥയാണ്...; ആത്മവിശ്വാസം കൈമുതലാക്കി തങ്കമണി ടീച്ചറും കുട്ടികളും ഇനിയും മുന്നോട്ട്

Jan 4, 2025 07:25 PM

#keralaschoolkalolsavam2025 | അതിജീവനത്തിൻ്റെ കഥയാണ്...; ആത്മവിശ്വാസം കൈമുതലാക്കി തങ്കമണി ടീച്ചറും കുട്ടികളും ഇനിയും മുന്നോട്ട്

ഏത് ദുരന്തങ്ങളാൽ പരീക്ഷിക്കപ്പെട്ടാലും അതിൽ നിന്നെല്ലാം തന്നെ ഉയർത്തെഴുന്നേൽക്കും എന്നുള്ള ആത്മവിശ്വാസമാണ് തങ്കമണി ടീച്ചറുടെയും ഇവിടെ നൃത്തം...

Read More >>
എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ.

Jan 4, 2025 07:05 PM

എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ.

വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തി. ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്തു....

Read More >>
#keralaschoolkalolsavam2025 | സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ദേവിക എസ് നായർ.

Jan 4, 2025 06:44 PM

#keralaschoolkalolsavam2025 | സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ദേവിക എസ് നായർ.

അമ്മ രശ്മിയോടൊപ്പമാണ് ദേവിക പുരസ്കാരം വാങ്ങാൻ വേണ്ടി പ്രധാന വേദിയിൽ...

Read More >>
ജമ്മു കശ്മീരിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് സൈനികർ വീരമൃത്യു .

Jan 4, 2025 03:57 PM

ജമ്മു കശ്മീരിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് സൈനികർ വീരമൃത്യു .

റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ്...

Read More >>
Top Stories