തൃക്കാക്കര : (piravomnews.in) കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ കാറുകളുടെ മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് എറണാകുളം ആർടിഒ സസ്‌പെൻഡ് ചെയ്തു.
19ന് പെരുമ്പാവൂർ മാറമ്പള്ളി എംഇഎസ് കോളേജിലായിരുന്നു ക്രിസ്മസ് ആഘോഷം. ആഡംബര കാറുകൾ, ബൈക്കുകൾ, തുറന്ന വാഹനങ്ങൾ എന്നിവയുടെ റോഡ് പരേഡും വാഹനത്തിന് മുകളിൽ കയറിയുള്ള അഭ്യാസവും വിദ്യാർഥികൾ നടത്തി.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മോട്ടോർ വാഹനവകുപ്പിന് ലഭിച്ചു. അതിൽ 25 വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്നുപേർക്കെതിരെ നടപടി സ്വീകരിച്ചു.
മറ്റുള്ളവർക്കും നോട്ടീസ് നൽകി വിളിച്ചുവരുത്തി നടപടിയെടുക്കും. വരുംദിവസങ്ങളിൽ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ മുഴുവൻ വാഹന ഉടമകളെയും കണ്ടെത്താനാകുമെന്ന് എൻഫോഴ്സ്‌മെന്റ് ആർടിഒ കെ മനോജ് പറഞ്ഞു.
#College #Christmas #celebration; #Practice on top of the #car; The #license of 3 #students was #suspended