മൂവാറ്റുപുഴ : (piravomnews.in) കാർ വൈദ്യുതിത്തൂണിൽ ഇടിച്ച് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്.
പിറവം–-മൂവാറ്റുപുഴ റൂട്ടിൽ മാറാടി എയ്ഞ്ചൽ വോയ്സ് കവലയ്ക്കുസമീപം വ്യാഴം പകൽ രണ്ടേകാലിനാണ് അപകടം. പിറവം സ്വദേശികളായ ബഥേല്‍ ജോജി ചാക്കോ (50), ഭാര്യ ജെസി (49), മകന്‍ ഗ്ലാഡ്‌സണ്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ നാട്ടുകാർ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കോതമംഗലത്തുനിന്ന് പിറവത്തേക്ക് പോകുകയായിരുന്ന കാർ വൈദ്യുതിത്തൂണിലടിച്ച് തലകീഴായി മറിയുകയായിരുന്നു.
കാറും വൈദ്യുതിത്തൂണും പൂർണമായി തകർന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് അറിയുന്നു.
The #passenger was injured after the car hit the electricity pole and overturned