മൂവാറ്റുപുഴ : (piravomnews.in) സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.
മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെയും എൻസിസി, എസ് പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, ജെആർസി വളന്റിയർമാർ എന്നിവരുടെയും അകമ്പടിയോടെ സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലേക്ക് ആനയിച്ചു.
സ്വീകരണ സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. നഗസഭ ചെയർമാൻ പി പി എൽദോസ് അധ്യക്ഷനായി.
വാർഡ് കൗൺസിലർ ജിനു ആന്റണി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഹണി ജി അലക്സാണ്ടർ, ഡിഇഒ ആർ സുമ, ഏലിയാസ് മാത്യു, സന്തോഷ് കുമാർ, ഡി ഉല്ലാസ്, ഷാജി വർഗീസ് എന്നിവർ സംസാരിച്ചു.
തുടർന്ന് സ്വർണക്കപ്പ് ജില്ലാ അതിർത്തിയായ മടക്കത്താനത്തുവച്ച് ഇടുക്കി ജില്ലാ വിദ്യാഭ്യാസ അധികൃതർക്ക് കൈമാറി.
A #reception was held in #Muvattupuzha for the #gold cup #procession #ahead of the #school arts #festival