കൊച്ചി:(truevisionnews.com) കൊച്ചി - സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി പൂരപ്ര സ്വദേശി സനൽ (25) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ ചുവട്ടുപാടത്ത് വെച്ചാണ് സംഭവം. സനലിൻ്റെ സുഹൃത്ത് കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോൺ(25) നെ ഗുരുതര പരുക്കുകളോട് തൃശ്ശൂർ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇവർ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടമെന്ന് പോലീസ് അറിയിച്ചു. മരിച്ച സനൽ ഫിലിം എഡിറ്ററാണ്.
A native of #Kottayam #died after #being hit by a #bike behind a #lorry on the #Kochi-Salem highway