കോതമംഗലം : (piravomnews.in) നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ ചിറയ്ക്കുസമീപം പാർക്കിങ് ഏരിയ നിർമാണത്തിന് സർക്കാരിന്റെ പ്രത്യേകാനുമതി ലഭിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
പാർക്കിങ് ഏരിയ ഇന്റർലോക്ക് വിരിച്ച് നവീകരിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. മാർഗനിർദേശങ്ങൾ ഫണ്ട് വിനിയോഗത്തിന് തടസ്സമായിരുന്നു.
പ്രവൃത്തിയുടെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേകാനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പിൽനിന്ന് അനുമതി നൽകിയത്.
ടെൻഡർ നടപടി വേഗത്തിൽ പൂർത്തിയാക്കി പാർക്കിങ് ഏരിയയുടെ നിർമാണം ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
#Permission for #construction of #parking #area #near #Iramallur #Chira