---
title: "#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A #youngman who had come to #take a #bath after #work was #found #dead in #Paramada"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203552/a-youngman-who-had-come-to-take-a-bath-after-work-was-found-dead-in-paramada"
published_at: "2024-05-06T20:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638ec47a1925_dead.jpg"
keywords: []
---

# #founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊച്ചി:** ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. 

## Article Content

**കൊച്ചി:** ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. 

പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശി സുധീഷ് (42) ആണ് മരിച്ചത്. അങ്കമാലി പുളിയനത്തെ പാറമടയിലാണ് സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൊട്ടടുത്തുള്ള ജോലിസ്ഥലത്ത് നിന്ന് പാറമടയിലേക്ക് ഉച്ചയ്ക്ക് ശേഷമാണ് സുധീഷ് കുളിക്കാൻ എത്തിയത്.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203552/a-youngman-who-had-come-to-take-a-bath-after-work-was-found-dead-in-paramada)