#ArtificialIntelligence | നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ ക്ഷേമനിധി ബോർഡായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്

 #ArtificialIntelligence | നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ ക്ഷേമനിധി ബോർഡായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്
Nov 27, 2024 10:00 AM | By Jobin PJ

തിരുവനന്തപുരം : നിർമിത ബുദ്ധിയുടെ സാങ്കേതികത പ്രവർത്തന വിപൂലീകരണത്തിന് ഉപയോഗിക്കുന്ന ആദ്യത്തെ ക്ഷേമനിധി ബോർഡായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മാറിയിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റേയും എ ഐ റിസപ്ഷനിസ്റ്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എ ഐ റിസപ്ഷനിസ്റ്റ് കൂടി എത്തുന്നതോടെ ബോർഡ് പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കാനാകും. കെൽട്രോണിന്റെ സഹായത്തോടെ ഏർപ്പെടുത്തുന്ന ''ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷൻ പ്ലാറ്റ്ഫോം - കെല്ലി' നിലവിൽ വരുന്നതോടെ ഓഫീസിൽ എത്തുന്ന ഒരാൾക്ക് കിയോസ്‌കിലൂടെ ബോർഡ് നൽകുന്ന സേവനങ്ങളെക്കുറിച്ചു സ്വയം ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഇത് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തൊഴിൽ വകുപ്പ് ജാഗ്രത പുലർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന തരത്തിൽ സാങ്കേതിക വിദ്യകളിലൂന്നിയ പരിശീലനം നൽകി തൊഴിൽ രംഗത്തെ മാറ്റങ്ങളെ നേരിടുന്നതിന് തൊഴിലാളികളെ സജ്ജരാക്കുന്നതിൽ തൊഴിൽ വകുപ്പ് മുന്നിലാണ്. കേരളം മുന്നോട്ട് വയ്ക്കുന്ന തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മാതൃകയാവുന്ന തരത്തിൽ മികച്ചതാണ്.കേരള മോട്ടോർ തൊഴിലാളി ബോർഡിന്റെ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് ആസാം, ഹരിയാന, അരുണാചൽ പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കേരളത്തിലെത്തുകയും സമാനമായ പദ്ധതികൾ അവിടെ തുടങ്ങാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഇത് കേരള സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. ഉടമകൾക്കും തൊഴിലാളികൾക്കും അംശാദായം അടയ്ക്കുന്നതിനും വിശദാംശങ്ങൾ അറിയുന്നതിനും ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുമായി എറണാകുളം ജില്ലാ ഓഫീസിൽ തുടങ്ങിയ പുതിയ കിയോസ്‌ക് സംവിധാനം എല്ലാ ജില്ലാ ഓഫീസുകളിലും ഏർപ്പെടുത്തും. ക്ഷേമനിധി ബോർഡ് അംശാദായം അടക്കാൻ സാധിക്കാതെ മുടക്കം വന്നുപോയ തൊഴിലാളികൾക്ക് തുക ഒടുക്കുന്നതിന് ഒരു അവസരം കൂടി നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്ക് 2024 ഡിസംബർ 31 വരെ കുടിശ്ശിക ഒടുക്കാവുന്നതാണ്. ഉടമകൾക്കും തൊഴിലാളികൾക്കും അംശാദായം അടയ്ക്കുന്നതിനും വിശദാംശങ്ങൾ അറിയുന്നതിനും ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയ പുതിയ കിയോസ്‌ക് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ നിർവഹിച്ചു.

ചടങ്ങിൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന 197 വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. കെ. ദിവാകരൻ, സി ഇ ഒയും അഡീ. ലേബർ കമ്മിഷണറുമായ രഞ്ജിത്ത് പി മനോഹർ, കെൽട്രോൺ മാനേജിങ് ഡയറക്ടർ വൈസ് അഡ്മിറൽ ശ്രീകുമാർ നായർ, ബോർഡ് ഡയറക്ടർമാർ, വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#Kerala #Motor #Workers #Welfare #Board is the #first #welfare #board to use #artificial #intelligence

Next TV

Related Stories
#Crashed | നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിൽ ഇടിച്ച് അപകടം.

Nov 27, 2024 11:47 AM

#Crashed | നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിൽ ഇടിച്ച് അപകടം.

റോഡില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് തോട്ടത്തിലേക്ക് കയറി കവുങ്ങില്‍ ഇടിച്ച്...

Read More >>
#Arrest | മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

Nov 27, 2024 11:29 AM

#Arrest | മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

അസഭ്യം പറഞ്ഞതിനെ എതിർത്തതിന്റെ വിരോധത്താൽ വീട്ടിൽ പോയി രാജൻ കൈക്കോടാലിയുമായി എത്തി ലീലയുടെ പുറത്തും കഴുത്തിനു പുറകിലും ഇടത് ചെവിയുടെ പുറകിലും...

Read More >>
#Burning | ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം.

Nov 27, 2024 10:57 AM

#Burning | ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം.

വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ...

Read More >>
#CancerCenter | രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള  സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ.

Nov 27, 2024 10:12 AM

#CancerCenter | രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ.

സൗജന്യ ഡ്രഗ് ബാങ്കിന്റെ വിപുലീകരിച്ച കൗണ്ടർ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമുള്ള വിശ്രമ സങ്കേതവും അനുബന്ധസേവനങ്ങളും ലഭ്യമാക്കുന്ന പേഷ്യന്റ്...

Read More >>
വാർഡ് വിഭജനത്തിൽ ഒത്തുകളി; ബിജെപി മെമ്പർ ഉപവാസത്തിൽ

Nov 26, 2024 10:15 PM

വാർഡ് വിഭജനത്തിൽ ഒത്തുകളി; ബിജെപി മെമ്പർ ഉപവാസത്തിൽ

എടയ്ക്കാട്ട് വയൽ പഞ്ചായത്തിലെ വാർഡ് വിഭജനം എൽ ഡി എഫ് , യുഡിഎഫ് ഒത്തുകളി ആണെന്ന് ആരോപിച്ചാണ് പഞ്ചായത്ത് വെമ്പർ എം ആശിഷ് ഉപവാസ സമരം...

Read More >>
Top Stories










News Roundup