കവളങ്ങാട് : (piravomnews.in) കൊച്ചി- –- ധനുഷ്‍കോടി ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കുടിവെള്ളക്കുഴലുകള്‍ തകര്‍ന്നെന്ന് ആക്ഷേപം.
പാത നവീകരണത്തിന്റെ ഭാഗമായി നടന്ന ടാറിങ്ങിനിടയിലാണ് ശുദ്ധജലവിതരണ മെയിൻ പൈപ്പുകൾ പൊട്ടിച്ചുനീക്കി കരാറുകാരൻ ടാറിങ് ജോലികൾ പൂർത്തീകരിക്കാൻ ശ്രമിച്ചത്.
ഇതോടെ കവളങ്ങാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ മൂന്ന്സെന്റ് കോളനി, മുപ്പത്തിക്കുന്ന്, പുലിയൻ പാറ, നെടുംപാറ, കുറുങ്കുളം, നെല്ലിമറ്റം പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ഒരാഴ്ചയായി തടസപ്പെട്ടു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് പതിനാറാം വാർഡംഗം ജലിൻ വർഗീസിന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തി.
കരാറുകാരൻ റോഡിന്റെ വീതി കൂട്ടാൻ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്തപ്പോൾ കുടിവെള്ള പൈപ്പുകള്‍ തകര്‍ന്നു എന്ന് പരിശോധനയില്‍ കണ്ടെത്തി. നെല്ലിമറ്റം സ്കൂൾപടി മുതൽ കവളങ്ങാട് മങ്ങാട്ടുപടിവരെ പലയിടത്തും പൈപ്പ് തകര്‍ന്നിട്ടുണ്ട്.
ഇത് മറച്ചുവച്ച് ടാറിങ്ങിന് മുന്നോടിയായി ഷോളിങ് പൂർത്തീകരിച്ചതായും കണ്ടെത്തി. നാട്ടുകാർ പ്രതിഷേധവുമായി വന്നതോടെ കരാറുകാരൻ ഷോളിങ് ചെയ്തിടത്തുനിന്നും മെറ്റൽ നീക്കംചെയ്ത് പൈപ്പുകൾ വീണ്ടും നന്നാക്കാനുള്ള ശ്രമം ആരംഭിച്ചതിനാല്‍ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു.
It is #alleged that the #drinkingwater pipes were #broken as part of the #national #highway #renovation