കോതമംഗലം : (piravomnews.in) വാരപ്പെട്ടി ഏറാമ്പ്രയിൽ ഭർത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണു മരിച്ചത്.
ഭർത്താവിനൊപ്പം എത്തിയതായിരുന്നു. ഞായറാഴ്ച വൈകിട്ടാണു വീടിനുള്ളിൽ മരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്നു പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. തൂങ്ങി മരിച്ചതായാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമെന്നു പോത്താനിക്കാട് പൊലീസ് അറിയിച്ചു.
മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. രാജാക്കാട് ജോസ്ഗിരി മുതുകുളത്ത് കുടുംബാംഗമാണ്. മക്കൾ: ആൻമരിയ, ആൻറോസ്, അജോൺ, അഡോൺ.
The #young #woman #reached her husband's relative's house and #found her #hanging