നെടുങ്കണ്ടം: ( piravomnews.in ) ചെമ്മണ്ണാറിൽ മൊബൈൽ ഫോൺ വഴി അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ചെമ്മണ്ണാർ സ്വദേശി കൊച്ചുപുരക്കൽ സിജോ അബ്രാഹമാണ് (42) എക്സൈസിന്റെ പിടിയിലായത്.

വിൽപനക്ക് സൂക്ഷിച്ച 18 ലിറ്റർ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഡ്രൈഡേ ദിനമായ തിങ്കളാഴ്ച അര ലിറ്ററിന് 700 രൂപ നിരക്കിൽ വിൽപന നടത്തുന്നതായി എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മൊബൈലിൽ വിളിച്ചാൽ ഉടൻ ആവശ്യക്കാർക്ക് ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.
#Youth #arrested for #illegal sale of #liquor through #mobile #phone
